Image

മോഷണം നടത്തിയെന്നാരോപിച്ച്‌ യുവാവിനെ ബസ്സില്‍ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി

Published on 11 October, 2011
മോഷണം നടത്തിയെന്നാരോപിച്ച്‌ യുവാവിനെ ബസ്സില്‍ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി
പെരുമ്പാവൂര്‍: തൃശൂരില്‍ നിന്ന്‌ കോട്ടയത്തേക്ക്‌ വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരന്റെ പോക്കറ്റടിച്ചുവെന്നാരോപിച്ചു സഹയാത്രികരില്‍ ചിലര്‍ ചേര്‍ന്നു മര്‍ദിച്ച യാത്രക്കാരന്‍ മരിച്ചു. പാലക്കാട്‌ സ്വദേശിയായ രഘു (40) ആണ്‌ മരിച്ചത്‌.

സംഭവവുമായി ബന്ധപ്പെട്ടു രണ്‌ടുപേരെ പെരുമ്പാവൂര്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്‌ട്‌. മൂവാറ്റുപുഴ സ്വദേശി സന്തോഷ്‌, തിരുവനന്തപുരം സ്വദേശി സതീശ്‌ എന്നിവരാണു കസ്റ്റഡിയിലുള്ളത്‌. മരിച്ച രഘുവിന്റെ പക്കല്‍ നിന്നു 10,000 രൂപ പോലീസ്‌ കണെ്‌ടടുത്തിരുന്നു. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട്ടുള്ള പ്ലാസ്റ്റിക്‌ കമ്പനിയിലെ തൊഴിലാളിയാണു രഘു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക