Image

`അരികില്‍ ഒരാള്‍': ഇന്ദ്രജിത്തും, രമ്യയും പാടുന്നു

Published on 28 August, 2013
`അരികില്‍ ഒരാള്‍': ഇന്ദ്രജിത്തും, രമ്യയും പാടുന്നു
സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന `അരികില്‍ ഒരാള്‍' എന്ന ചിത്രത്തില്‍ താരങ്ങളായ ഇന്ദ്രജിത്തും, രമ്യാ നമ്പീശനും പാടുന്നു.

മുല്ലവള്ളിയും തേന്‍മാവും, ചേകവര്‍, ഹാപ്പി ഹസ്‌ബന്‍ഡ്‌സ്‌, നായകന്‍ എന്നീ ചിത്രങ്ങള്‍ക്ക്‌ വേണ്ടിയും ഇന്ദ്രജിത്ത്‌ പാടി. അരികില്‍ ഒരാള്‍ എന്ന ചിത്രത്തില്‍ ശ്രേയ ഘോഷാലിനൊപ്പമാണ്‌ ഇന്ദ്രജിത്ത്‌ പാടുന്നത്‌. . ചിത്രത്തിനു വേണ്ടി നൃത്തത്തിന്റെ പശ്ചാത്തലത്തില്‍ രമ്യാ നമ്പീശനും ഒരു ഗാനം ആലപിക്കുന്നുണ്ട്‌. ഇവന്‍ മേഘരൂപനിലെ ആണ്ടലോണ്ടേര്‍, ബാച്ച്‌ലര്‍ പാര്‍ട്ടിയിലെ വിജനസുരഭീ, തട്ടത്തിന്‍ മറയത്തിലെ മുത്തുച്ചിപ്പി പോലൊരു, ഇങ്ങനെ രമ്യ പാടിയ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. ഏറ്റവും പുതിയ ചിത്രമായ അപ്‌ ആന്‍ഡ്‌ ഡൗണിലും രമ്യ പാടിയിട്ടുണ്ട്‌. ചിത്രത്തില്‍ വേറിട്ടൊരു നൃത്തവും രമ്യ അവതരിപ്പിക്കുന്നുണ്ട്‌.

തികച്ചും പുതുമയേറിയ ത്രില്ലര്‍ സ്വഭാവമുള്ള ചലച്ചിത്രമാണ്‌ അരികില്‍ ഒരാള്‍. വ്യത്യസ്‌ത ജീവിതം നയിക്കുന്ന അഞ്ച്‌ പേരുടെ കഥ പറയുന്ന ചിത്രമാണിത്‌. പ്രശസ്‌തമായ ഒരു പരസ്യകമ്പനിയിലെ ക്രിയേറ്റീവ്‌ ഡയറക്ടറാണ്‌ സിദ്ധാര്‍ഥ്‌. ബംഗ്‌ളൂരുവില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌സ്ഥലം മാറി വരുന്ന സിദ്ധാര്‍ഥിന്റെ കൊച്ചിയിലുള്ള സുഹൃത്താണ്‌ നര്‍ത്തകിയായ വീണ. വീണയുടെ സുഹൃത്തായ ഇച്ചയോടൊപ്പം സിദ്ധാര്‍ഥ്‌ ഒരു വീട്ടില്‍ താമസിക്കുന്നു. നഗരത്തിലെ കോഫീഷോപ്പില്‍ വെയ്‌റ്ററായ ഇച്ചയുമായുണ്ടായ സൗഹൃദം സിദ്ധാര്‍ഥിന്റെ കൊച്ചിയിലെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന ദുരൂഹവും അമ്പരപ്പിക്കുന്നതുമായ സംഭവ പരമ്പരകളിലൂടെയാണ്‌ കഥ വികസിക്കുന്നത്‌.

പരസ്യ സംവിധായകനായ ഇന്ദ്രജിത്തും പ്രൊഫഷണല്‍ നര്‍ത്തകിയായ രമ്യാ നമ്പീശനുമാണ്‌ ചിത്രത്തിലെ താരജോഡികള്‍. മനശാസ്‌ത്ര വിദഗ്‌ധനായി പ്രതാപ്‌ പോത്തനും ഹോട്ടല്‍ പരിചാരകനായി നിവിന്‍ പോളിയും എത്തുമ്പോള്‍ ഒരു ബിസ്‌നസ്‌ സ്ഥാപനത്തിന്റെ മേധവിയായി ലെനയും വേഷമിടുന്നു. സിദ്ധാര്‍ഥ്‌ ആയി ഇന്ദ്രജിത്തും വീണയായി രമ്യാ മ്പീശനും ഇച്ചയായി നിവിന്‍ പോളിയും ആരതി മേനോനായി ലെനയും സുധീര്‍ ബോസായി പ്രതാപ്‌ പോത്തനും വെളളിത്തിരയിലത്തെും.

സംവിധായകന്‍ സുനിലിന്റെത്‌ തന്നെയാണ്‌ തിരക്കഥയും. ഇന്ദ്രജിത്ത്‌, നിവിന്‍ പോളി, രമ്യാ നമ്പശന്‍, പ്രതാപ്‌ പോത്തന്‍, ലെന എന്നിവരാണ്‌ പ്രധാന താരങ്ങള്‍. സുനിലിന്റെആദ്യ ചിത്രത്തിന്റെകാമറയും ഇദ്ദേഹമായിരുന്നു. സിനിമയുടെ അന്തരീക്ഷവും ഭാവവും ദൃശ്യഭംഗിയിലും ദൃശ്യഭാഷയിലും പറയുന്നതില്‍ അദ്ദേഹം വിജയിച്ചിരുന്നു. സംഗീതസംവിധാനം ഗോപീ സുന്ദറാണ്‌. മൈല്‍സ്‌റ്റോണ്‍ പിക്‌ച്ചഴേ്‌സിന്റെബാനറില്‍ ആഷിക്ക്‌ ഉസ്‌മാനാണ്‌ നിര്‍മാണം. ഗാനങ്ങള്‍റഫീക്ക്‌ അഹമ്മദ്‌, എം.ആര്‍. വിപിന്‍, എഡിറ്റര്‍സാജന്‍ വി., കലാ സംവിധാനംജ്യോതിഷ്‌ ശങ്കര്‍, വസ്‌ത്രാലങ്കാരംശ്രേയ അരവിന്ദ്‌, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീകുമാര്‍.
`അരികില്‍ ഒരാള്‍': ഇന്ദ്രജിത്തും, രമ്യയും പാടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക