Image

മാര്‍ കൂറിലോസ് ഗീവര്‍ഗീസ് മെത്രാപ്പൊലീത്ത ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തി

Published on 27 August, 2013
മാര്‍ കൂറിലോസ് ഗീവര്‍ഗീസ് മെത്രാപ്പൊലീത്ത ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തി
ന്യൂയോര്‍ക്ക്: തിരുവല്ല വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍, ജന്മനാ ബുദ്ധി മാന്ദ്യമുള്ള കുട്ടികള്‍ക്കായി നടത്തുന്ന വികാസ് സ്‌കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട് കവിയൂരില്‍ നിര്‍മിക്കുന്ന, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സ്വപ്ന പദ്ധതിയായ പുനരധിവാസ കേന്ദ്ര നിര്‍മാണത്തിനു വേണ്ടി അമേരിക്കന്‍ മലയാളികളെ സമീപിക്കുകയാണ് നിരണം യാക്കോബായ ഭദ്രാസനാധിപന്‍ മാര്‍ കൂറിലോസ് ഗീവര്‍ഗീസ് മെത്രാപ്പൊലീത്തയും തിരുവല്ല വൈഎംസിഎ സെക്രട്ടറി ജോയ് ജോണും. അമേരിക്കയിലെ വിവിധ നഗരങ്ങളിലുള്ള മലയാളികളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ന്യൂയോര്‍ക്കിലെ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല എക്‌സിക്യൂട്ടീവ് കമ്മറ്റിയുമായി വൈഎംസിഎ ഭാരവാഹികള്‍ ചര്‍ച്ച നടത്തി. ഈ സ്വപ്ന പദ്ധതിക്ക് വേണ്ട സഹായം നല്‍കുവാന്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല അംഗങ്ങള്‍ താല്‍പര്യത്തോടെ മുന്നോട്ടു വരുമെന്ന് തിരുമേനിയെ അറിയിച്ചു. ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ പ്രസിഡന്റ് തോമസ് ടി ഉമ്മന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. റവ. ഫാ.ജോണ്‍ തോമസ്, പാസ്റ്റര്‍ വില്‍സണ്‍ ജോസ് (ക്രിസ്ത്യന്‍ ഫോറം കോ-ഓര്‍ഡിനേറ്റര്‍), വര്‍ഗീസ് രാജന്‍ (ബോര്‍ഡ് ചെയര്‍മാന്‍), സെക്രട്ടറി മാത്യു വര്‍ഗീസ്, ജേക്കബ് ഏബ്രഹാം (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്) എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
മാര്‍ കൂറിലോസ് ഗീവര്‍ഗീസ് മെത്രാപ്പൊലീത്ത ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തിമാര്‍ കൂറിലോസ് ഗീവര്‍ഗീസ് മെത്രാപ്പൊലീത്ത ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക