Image

`മ്യൂസിക്‌ മന്‍സില്‍' മലയാളം ടെലിവിഷനില്‍

Published on 10 October, 2011
`മ്യൂസിക്‌ മന്‍സില്‍' മലയാളം ടെലിവിഷനില്‍
അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത പ്രൊഫഷണല്‍ കലാകാരന്മാരെ മാത്രം ഉള്‍പ്പെടുത്തി മലയാളം ടെലിവിഷന്‍ തയാറാക്കുന്ന `മ്യൂസിക്‌ മന്‍സിലിന്റെ'പ്രക്ഷേപണം ഉടന്‍ ആരംഭിക്കുന്നു. പ്രശസ്‌ത ഗായകനായ ജോഷിയാണ്‌ തുടക്കത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌. കൂടാതെ സാബു ആന്റണി, റോണി, സാലു, ആനന്ദ്‌ എന്നിവര്‍ സംഗീസാന്ദ്രമായി ഇതിന്റെ ഓക്കസ്‌ട്ര കൈകാര്യം ചെയ്യുന്നു.

ഗാനഗന്ധര്‍വ്വന്‍ യേശുദാസ്‌ ഉള്‍പ്പടെയുള്ള കേരളത്തിലെ എല്ലാ പ്രശസ്‌തരും പ്രഗത്ഭരുമായ എല്ലാവര്‍ക്കും വേണ്ടി ഒക്കസ്‌ട്ര കൈകാര്യം ചെയ്‌തിട്ടുള്ളവരാണ്‌ ഇവരെല്ലാവരും. മ്യൂസിക്‌ മന്‍സിലിന്റെ പ്രക്ഷേപണം ഉടന്‍ ആരംഭിക്കുമെന്ന്‌ മലയാളം ടെലിവിഷന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ബേബി ഊരാളില്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.

എംടിവി സ്റ്റാഫ്‌ റിപ്പോര്‍ട്ടര്‍
`മ്യൂസിക്‌ മന്‍സില്‍' മലയാളം ടെലിവിഷനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക