Image

വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടേതു സമാനതകളില്ലാത്ത സേവനം

Published on 27 August, 2013
വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടേതു സമാനതകളില്ലാത്ത സേവനം
പള്ളുരുത്തി: വിശ്വാസവര്‍ഷത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ വിശ്വാസ പ്രഖ്യാപന റാലിയാണു വിന്‍സെന്‍ഷ്യന്‍ പ്രവര്‍ത്തകര്‍ നടത്തിയതെന്നും ആഗോളതലത്തില്‍ ജീവകാരുണ്യരംഗത്തു മുന്നണി പോരാളിയായി സാധുജന സേവനം നടത്തുന്ന വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു സമാനതകളില്ലെന്നും വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു.

ആഗോള വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ സ്ഥാപകനായ ഫ്രെഡറിക് ഓസാനാമിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ത്രിദിന ദേശീയ സെമിനാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. മൈക്കിള്‍ തെയ്യോ അധ്യക്ഷത വഹിച്ചു. കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. 

ദേശീയ പ്രസിഡന്റ് വി.എം.ജെ. ബാലസ്വാമി, ടെറിട്ടറി വൈസ് പ്രസിഡന്റ് ജോസഫ് പാണ്ഡ്യന്‍, നാഷണല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സേവ്യര്‍ ജയിംസ് രാജ്, നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. എന്‍. കൃപാനന്ദം, കൊച്ചി രൂപതാ പ്രസിഡന്റ് തദേവൂസ് ആന്റണി, കോ-ഓര്‍ഡിനേറ്റര്‍ ഇ.എം. വര്‍ഗീസ്, നാഷണല്‍ കൗണ്‍സില്‍ മെംബര്‍ പി.ഐ. ജോസഫ്, ഫാ. പയസ് പഴയരിക്കല്‍, അഡ്വ. ജസ്റ്റിന്‍ ഡേവീസ് എന്നിവര്‍ പ്രസംഗിച്ചു. ബ്രദര്‍ എ.എം. അഗസ്റ്റിന്‍ സ്വാഗതവും ഡൊമിനിക് പിന്റോ നന്ദിയും പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക