Image

ചരിത്രപഥത്തില്‍ 125 വര്‍ഷങ്ങള്‍' ചങ്ങനാശേരി അതിരൂപതാ സ്മാരകഗ്രന്ഥം പ്രകാശനം ചെയ്തു

Published on 27 August, 2013
ചരിത്രപഥത്തില്‍ 125 വര്‍ഷങ്ങള്‍' ചങ്ങനാശേരി അതിരൂപതാ സ്മാരകഗ്രന്ഥം പ്രകാശനം ചെയ്തു
ചങ്ങനാശേരി: അതിരൂപതാ ശതോത്തര രജത ജൂബിലി സ്മാരക ഗ്രന്ഥം 'ചരിത്രപഥത്തില്‍ 125 വര്‍ഷങ്ങള്‍' സന്ദേശനിലയം ഹാളില്‍ ചേര്‍ന്ന യുവജനസംഗമത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രകാശനം ചെയ്തു. വെരൂര്‍ ഇടവകയിലെ പ്ലാമൂട്ടില്‍ അമല റെയ്ച്ചല്‍ ഷാജി ആര്‍ച്ച്ബിഷപ്പില്‍ നിന്നും പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. സംഗമത്തില്‍ പങ്കെടുത്ത യുവതീയുവാക്കളില്‍നിന്നും നറുക്കെടുപ്പിലൂടെയാണ് സ്വീകര്‍ത്താവിനെ നിര്‍ണയിച്ചത്. 

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് എഡിറ്റര്‍ ഫാ. ജോസഫ് പനക്കേഴം, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഫാ. മാത്യു മുല്ലശ്ശേരി, ചീഫ് എഡിറ്റര്‍ പി.എ. കുര്യച്ചന്‍, യുവാക്കളുടെ പ്രതിനിധി തോമസ്‌കുട്ടി അറുപറയില്‍ എന്നിവര്‍ പ്രസംഗിച്ചു. 

ലിനോജ് കോട്ടയംപറമ്പില്‍ ഷെവ. ഐ.സി. ചാക്കോയുടെ ക്രിസ്തു സഹസ്രനാമം എന്ന സംസ്‌കൃത കൃതിയില്‍ നിന്നും ശ്ലോകം ആലപിച്ചു. 

വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മുണ്ടകത്തില്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍, ചാന്‍സിലര്‍ ഫാ. ടോം പുത്തന്‍കളം, വൈദികര്‍, അല്മായ പ്രതിനിധികള്‍, സന്യസ്ത പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രകാശന കര്‍മത്തിനു മുമ്പു നടന്ന യുവസംഗമത്തില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള 120 പേര്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് പ്രഫ. ജെ.സി. മാടപ്പാട്ട്, പ്രഫ. രേഖ കുട്ടുമ്മേല്‍, പ്രഫ.സണ്ണി, ജോസ് ടി. കുറ്റിക്കാട്ട്, ജോസുകുട്ടി കുട്ടംപേരൂര്‍, ജോസഫ് കാരുവള്ളി, ആന്റണി ജോസഫ്, ജോസ് ജോസഫ്, ഷൈരാജ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. 

ചരിത്രപഥത്തില്‍ 125 വര്‍ഷങ്ങള്‍' ചങ്ങനാശേരി അതിരൂപതാ സ്മാരകഗ്രന്ഥം പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക