Image

തമിഴകവും, തെലുങ്കും കീഴടക്കി അമല കുതിക്കുന്നു

Published on 27 August, 2013
തമിഴകവും, തെലുങ്കും കീഴടക്കി അമല കുതിക്കുന്നു
മലയാളി നടി അമല മലയാളത്തിനു പുറമെ തമിഴകവും, തെലുങ്കും കീഴടക്കി കുതിക്കുന്നു. ഇതോടെ മൂന്നു ഭാഷകളില്‍ പറന്നു നടന്നഭിനയിക്കുന്ന നായികയെന്ന പദവിയി ലാണ്‌ മലയാളിയായ അമലയിപ്പോള്‍. തലൈവയില്‍ വിജയ്‌യുടെ നായികാപദവി. സംവിധായകന്‍ എ.എല്‍. വിജയ്‌ ദൈവത്തിരുമകള്‍ ചെയ്യുമ്പോള്‍ അമലയ്‌ക്കു നല്‍ കിയത്‌ നായികയുടെ റോളായിരു ന്നില്ല. എന്നിട്ടും ഉറ്റസുഹൃത്ത്‌ അനുഷ്‌കയ്‌ക്കൊപ്പം അമല തന്റെ ഭാഗം ഭംഗിയാക്കി. അവസരം വന്ന പ്പോള്‍ വിജയ്‌ അമലയെ തന്നെ വിളിച്ചു.

റണ്‍ ബേബി റണ്ണിന്റെ വിജയ ത്തെ തുടര്‍ന്ന്‌ മലയാളത്തില്‍ നിന്നു വന്ന അവസരങ്ങളെ കൈ നീട്ടി സ്വീകരിക്കാന്‍ അമലയ്‌ക്കു ഡേറ്റുണ്ടായിരുന്നില്ല. തലൈവാ വിവാദം അവസാനിച്ച്‌ അമല ലാന്‍ ഡ്‌ ചെയ്യുന്നത്‌ കോട്ടയത്താണ്‌. സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ ഫഹദ്‌ ഫാസിലിന്റെ നായികയാണ്‌ അമല.
തമിഴകവും, തെലുങ്കും കീഴടക്കി അമല കുതിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക