Image

രാജ്യത്തിനകത്ത്‌ ടെലിഫോണ്‍ റോമിംങ്‌ സൗജന്യമാക്കും

Published on 10 October, 2011
രാജ്യത്തിനകത്ത്‌ ടെലിഫോണ്‍ റോമിംങ്‌ സൗജന്യമാക്കും
ന്യൂഡല്‍ഹി: രാജ്യത്തിനകത്ത്‌ ടെലിഫോണ്‍ റോമിംങ്‌ സൗജന്യമാക്കുന്നതുള്‍പ്പടെയുള്ള ടെലികോം കരട്‌ നയം ടെലികോംമന്ത്രി കപില്‍ സിബല്‍ പുറത്തിറക്കി. സ്‌പെക്‌ട്രം വിതരണത്തിനായി നിയമനിര്‍മാണം നടത്തുമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാണ്‌ പുതിയ നയം തയാറാക്കിയിരിക്കുന്നത്‌.

അതാത്‌ കാലത്തെ വിപണിക്കനുസരിച്ച്‌ സ്‌പെക്‌ട്രം വില നിശ്ചയിക്കും. രാജ്യത്താകെ ഒരു ലൈസന്‍സ്‌ നല്‍കും. എന്നാല്‍ എപ്പോള്‍ മുതല്‍ റോമിംങ്‌ സൗജന്യമാക്കും എന്ന്‌ കരട്‌ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. രാജ്യത്ത്‌ ബ്രോഡ്‌ബാന്റ്‌ സേവനം വ്യാപിപ്പിക്കും. മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാനപ്രകാരം മൊബൈല്‍ നമ്പര്‍ മാറാതെ രാജ്യത്തെ ഏതുസ്ഥലത്തേയ്‌ക്കു മാറുന്നതിനും അനുവാദം നല്‍കുമെന്നും നയത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക