Image

ക്രിസ്റ്റഫര്‍ സിംസിനും തോമസ്‌ സാര്‍ജെന്റിനും സാമ്പത്തിക നോബല്‍

Published on 10 October, 2011
ക്രിസ്റ്റഫര്‍ സിംസിനും തോമസ്‌ സാര്‍ജെന്റിനും സാമ്പത്തിക നോബല്‍
സ്‌റ്റോക്ക്‌ഹോം: ഈവര്‍ഷത്തെ സാമ്പത്തിക നോബല്‍ പുരസ്‌കാരം അമേരിക്കന്‍ പ്രൊഫസര്‍മാര്‍ പങ്കിട്ടു. പ്രിന്‍സ്‌ടണ്‍ സര്‍വകലാശാലയിലെ പ്രൊഫസറായ ക്രിസ്റ്റഫര്‍ സിംസും, ന്യൂയോര്‍ക്ക്‌ സര്‍വകലാശാലയിലെ തോമസ്‌ സാര്‍ജെന്റുമാണ്‌ പുരസ്‌കാരം നേടിയത്‌.

നികുതി കുറയ്‌ക്കുന്നതും പലിശ നിരക്ക്‌ ഉയര്‍ത്തുന്നതും ഉള്‍പ്പെടെയുള്ള സാമ്പത്തിക നയങ്ങള്‍ സാമ്പത്തിക വളര്‍ച്ചയേയും പണപ്പെരുപ്പത്തേയും എങ്ങനെ ബാധിക്കുമെന്ന ഇരുവരുടെയും ഗവേഷണങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌ പുരസ്‌കാരം നല്‍കാന്‍ റോയല്‍ സ്വീഡിഷ്‌ അക്കാഡമി ഓഫ്‌ സയന്‍സസ്‌ തീരുമാനിച്ചത്‌. ഡിസംബര്‍ 10ന്‌ ആല്‍ഫ്രെഡ്‌ നൊബേലിന്റെ ചരമവാര്‍ഷിക ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
ക്രിസ്റ്റഫര്‍ സിംസിനും തോമസ്‌ സാര്‍ജെന്റിനും സാമ്പത്തിക നോബല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക