Image

ടോള്‍സ്റ്റോയിയുടെ ഒരു ചെറുകഥ

Published on 27 August, 2013
ടോള്‍സ്റ്റോയിയുടെ ഒരു ചെറുകഥ
വിപ്‌ളവത്തിനു മുന്‍പാണ് കഥ നടക്കുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ആര്‍ച്ച് ബിഷപ്പിനു വലിയൊരു ഉല്‍കണ്ഠയുണ്ടായി, അദ്ദേഹത്തിന്റെ അതിരൂപതയില്‍പ്പെട്ട ആളുകളധികവും ഒരു തടാകക്കരയിലേയ്ക്ക് പോകുവാന്‍ തുടങ്ങി. തടാകത്തിലെ ചെറിയൊരു ദ്വീപില്‍ മൂന്നു ഗ്രാമീണര്‍ ഇരിപ്പുണ്ടായിരുന്നു. അവര്‍ വിശുദ്ധന്മാരാണെന്ന് കരുതി ആയിരക്കണക്കിനാളുകള്‍ അങ്ങോട്ടു വന്നുകൊണ്ടിരുന്നു.

ക്രിസ്തു മതത്തില്‍ സ്വയം നിലയില്‍ ഒരാള്‍ക്കു വിശുദ്ധനാകുവാന്‍ കഴിയില്ല. പുണ്യവാളനാണെന്നുള്ള പ്രഖ്യാപനം സഭയില്‍ നിന്നുണ്ടാകണം. അതൊരു സര്‍ട്ടിഫിക്കറ്റ് ആണ്. അങ്ങനെ ആര്‍ച്ച് ബിഷപ്പ് കുപിതനായി. ആരാണീ പുണ്യവാളന്മാര്‍? ഞാന്‍ ആര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടില്ല. എവിടെ നിന്നാണു ഈ പുണ്യവാളന്മാര്‍ പ്രത്യക്ഷപ്പെട്ടത്? പക്ഷെ ആളുകള്‍ അങ്ങോട്ടു പോയ്‌ക്കൊണ്ടിരുന്നു. പള്ളിയില്‍ ദിവസം ചെല്ലും തോറും ആളില്ലാതായി വന്നു.

അവസാനം ആരാണീ ആളുകളെന്നു ചെന്നു കാണുവാന്‍ തന്നെ ബിഷപ്പ് തീരുമാനിച്ചു. ഒരു മോട്ടോര്‍ ബോട്ടു പിടിച്ചു അദ്ദേഹം ദ്വീപിലെത്തി. ആ ഗ്രാമീണരോ? നിരക്ഷരരായ സാധാരണക്കാര്‍. വെറും
നിഷ്‌കളങ്കര്‍. ബിഷപ്പാകട്ടെ അതിശക്തനും. സാര്‍ ചക്രവര്‍ത്തി കഴിഞ്ഞാല്‍ റഷ്യയില്‍ ഏറ്റവും അധികാരം ഉള്ള വ്യക്തി അദ്ദേഹമായിരുന്നു. ക്രുദ്ധനായ അദ്ദേഹം ആ മൂന്നുപേരോടുമായി ചോദിച്ചു. നിങ്ങളെ ആരാണു പുണ്യവാളന്മാരാക്കിയത്?

അവര്‍ പകച്ച് പരസ്പരം നോക്കി. അവര്‍ പറഞ്ഞു ആരുമല്ല. ഞങ്ങള്‍ പുണ്യവാളന്മാരാണെന്നു വിചാരിക്കുന്നുമില്ല. ഞങ്ങള്‍ പാവങ്ങളാണ്.

“എങ്കില്‍ ഇവിടെ ഇക്കണ്ട ആളുകളൊക്കെ വരുന്നതോ?” അദ്ദേഹം ചോദിച്ചു.
അത് അവരോടു ചോദിക്കണം അവര്‍ പറഞ്ഞു.

പള്ളിയിലെ പ്രാര്‍ത്ഥന നിങ്ങള്‍ക്ക് അറിയാമോയ? അദ്ദേഹം ചോദിച്ചു.

“ഞങ്ങള്‍ക്കു പഠിപ്പൊന്നുമില്ല. ആ പ്രാര്‍ത്ഥന വളരെ നീണ്ടതാണ്. അത് ഞങ്ങളുടെ ഓര്‍മ്മയില്‍ നില്‍ക്കില്ല.” അവര്‍ പറഞ്ഞു.

“അപ്പോള്‍ നിങ്ങള്‍ ഏതു പ്രാര്‍ത്ഥനയാണു ചൊല്ലുന്നത്?” അദ്ദേഹം ചോദിച്ചു.

അവര്‍ അന്യോന്യം നോക്കി. “നീ പറഞ്ഞു കൊടുക്കൂ.” ഒരുവന്‍ പറഞ്ഞു.

“നീ പറഞ്ഞു കൊടുക്കൂ” മറ്റൊരുവന്‍ പറഞ്ഞു. അവരാകെ പരിഭ്രമിച്ചു പോയിരുന്നു.
ബിഷപ്പിനു കോപം കൂടിക്കൊണ്ടിരുന്നു. തനി വിഢ്ഢികള്‍! ഇവറ്റകള്‍ക്ക് പ്രാര്‍ത്ഥന പോലും അറിയില്ല. പിന്നെങ്ങനെ പുണ്യവാളന്മാരാകും? അദ്ദേഹം പറഞ്ഞു, “ആര്‍ക്കുവേണമെങ്കിലും പറയാം. കേള്‍ക്കട്ടെ.”

അവര്‍ പറഞ്ഞു, ഞങ്ങള്‍ക്ക് വല്ലാത്ത പരിഭ്രമുണ്ട്. പള്ളിപ്രാര്‍ത്ഥനയല്ല ഞങ്ങള്‍ ചൊല്ലുന്നത്. ഞങ്ങള്‍ തന്നെ ഉണ്ടാക്കിയ പ്രാര്‍ത്ഥനയാണ്. സ്വന്തം പ്രാര്‍ത്ഥന. വളരെ  ലളിതമാണത്. അനുവാദം ചോദിക്കാതിരുന്നതിന്  ഞങ്ങളോടു പൊറുക്കണം. വല്ലാതെ പേടിച്ചു പോയതു കൊണ്ടാണു ഞങ്ങള്‍ വരാതിരുന്നത്.

“ഇതാണു ഞങ്ങളുടെ പ്രാര്‍ത്ഥന... ദൈവം മൂന്നാണ്. ഞങ്ങളും മൂന്നാണ്.” അങ്ങനെ ഞങ്ങള്‍ ഈ പ്രാര്‍ത്ഥനയുണ്ടാക്കി. “നിങ്ങളും മൂന്ന്, ഞങ്ങളും മൂന്ന്. ഞങ്ങളോടു കരുണകാട്ടേണമേ. ഇതാണു ഞങ്ങളുടെ പ്രാര്‍ത്ഥന.”

 ബിഷപ്പ് കോപം കൊണ്ട് കലി തുള്ളി. “ഇതെന്ത് പ്രാര്‍ത്ഥന. ഇങ്ങനെ ഒരെണ്ണം ഞാന്‍ കേട്ടിട്ടേയില്ല.” അയാള്‍ പൊട്ടിച്ചിരിച്ചു.

ആ പാവങ്ങള്‍ പറഞ്ഞു. “ശരിയായ പ്രാര്‍ത്ഥന ഞങ്ങള്‍ക്കു പഠിപ്പിച്ചു തരണം. ഇത് ശരിയാണെന്നാണ് ഞങ്ങള്‍ വിചാരിച്ചത്.”

അദ്ദേഹം അവര്‍ക്ക് പള്ളിപ്രാര്‍ത്ഥന പറഞ്ഞു. കൊടുത്തു. അതൊരു നീണ്ടപ്രാര്‍ത്ഥനയായിരുന്നു. അദ്ദേഹം അത് അവസാനിപ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞു. “അയ്യോ, അതിന്റെ തുടക്കം ഞങ്ങള്‍ മറന്നു പോയി.” ബിഷപ് വീണ്ടുംതുടക്കം പറഞ്ഞു കൊടുത്തു. അപ്പോള്‍ അവര്‍ പറഞ്ഞു, “അയ്യോ അതിന്റെ അവസാനം തങ്ങള്‍ മറന്നു പോയി.”

ബിഷപ്പ് കോപം കൊണ്ട് ജ്വലിച്ചു. “എന്തു മനുഷ്യരാണു നിങ്ങള്‍? ലളിതമായ ഒരു പ്രാര്‍ത്ഥന പോലും ഓര്‍ത്തുവയ്ക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലേ?”

അവര്‍ പറഞ്ഞു, അതു വല്ലാതെ നീണ്ടതാണ്.

ബിഷപ്പ് വീണ്ടുംതുടക്കം പറഞ്ഞു കൊടുത്തു. അപ്പോള്‍ അവര്‍ പറഞ്ഞു, 'അയ്യോ അതിന്റെ അവസാനംഞങ്ങള്‍ മറന്നു പോയി.'

ബിഷപ്പ് കോപം കൊണ്ട് ജ്വലിച്ചു. 'എന്തു മനുഷ്യരാണുനിങ്ങള്‍?  ലളിതമായ ഒരു പ്രാര്‍ത്ഥന പോലും ഓര്‍ത്തുവയ്ക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലേ?'

അവര്‍ പറഞ്ഞു, 'അതു വല്ലാതെ നീണ്ടതാണു. ഞങ്ങള്‍ക്കുപഠിപ്പുമില്ല. അത്തരം വലിയ വാക്കുകള്‍ ഞങ്ങള്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ കഴിയില്ല. ഞങ്ങളോടു പൊറുക്കണം. രണ്ടു മൂന്നുവട്ടം ചൊല്ലി കേള്‍പ്പിച്ചാല്‍ ഒരു പക്ഷേ ഞങ്ങള്‍ക്കത് പിടികിട്ടും.' ബിഷപ്പ് മൂന്ന് തവണ ചൊല്ലി. അവര്‍ പറഞ്ഞു, 'ശരിഞങ്ങള്‍ ശ്രമിച്ചു നോക്കാം. അതു മുഴുവന്‍ കഴിയുമോ എന്നുഞങ്ങള്‍ക്കറിയില്ല. എന്തെങ്കിലും വിട്ടു പോയേക്കാം. എന്നാലും ശ്രമിച്ചു നോക്കാം.'

മൂന്ന് പുണ്യവാളന്മാരുടെ കഥ കഴിച്ചല്ലോ എന്നോര്‍ത്ത്ബിഷപ്പിനു ത്രുപ്തിയായി. ഇനി ആളുകളോടു പറയാം, 'അവര്‍ വെറും വിഢ്ഢികളാണ്, നിങ്ങള്‍ എന്തിനാണുഅവരുടെ അടുത്തു പോകുന്നത്?' അദ്ദേഹം ബോട്ടില്‍ കയറിപോയി.

ബിഷപ്പ് പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ആ മൂന്നു പേരുംതന്റെ പിറകെ വെള്ളത്തിനു മുകളിലൂടെ ഓടി വരുന്നത്കണ്ടു. അദ്ദേഹത്തിനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കണ്ണുതിരുമ്മി നോക്കി. അപ്പോഴേക്കും അവര്‍ ബോട്ടിനരികില്‍എത്തിക്കഴിഞ്ഞു വെള്ളത്തിനു മുകളില്‍ നിന്നു കൊണ്ട്അവര്‍ ചോദിച്ചു, 'ഒരിക്കല്‍ കൂടി, ഒരൊറ്റത്തവണ കൂടി.ഞങ്ങള്‍ വീണ്ടും മറന്നു പോയി.'

കാര്യം പന്തികേടാണെന്നു ബിഷപ്പിനു തോന്നി. ഇവര്‍വെള്ളത്തിനു മുകളില്‍ കൂടി നടക്കുന്നു. ഞാനാണെങ്കില്‍മോട്ടോര്‍ ബോട്ടിലും. അദ്ദേഹം പറഞ്ഞു, 'നിങ്ങള്‍ നിങ്ങളുടെപ്രാര്‍ത്ഥന തന്നെ തുടര്‍ന്നോളൂ. ഞാന്‍ പറഞ്ഞു തന്നത്കാര്യമാക്കണ്ട. എന്നോട് ക്ഷമിക്കുക. ഞാന്‍ ധിക്കാരംപറഞ്ഞു പോയി. നിങ്ങളുടെ നിഷ്‌കളങ്കതയുംലാളിത്യവുമാണു നിങ്ങളുടെ പ്രാര്‍ത്ഥന. പൊയ്‌ക്കൊള്ളുക. നിങ്ങള്‍ക്ക് സര്‍ട്ടിഫികറ്റിന്റെ ആവശ്യമില്ല.'

പക്ഷേ അവര്‍ നിര്‍ബന്ധിച്ചു, 'അങ്ങ് ഇത്ര ദൂരം വന്നില്ലേ, ഒരുവട്ടം കൂടി... ഒരിക്കല്‍കൂടി ചൊല്ലി തന്നാല്‍ ഞങ്ങള്‍ക്ക്ഓര്‍ക്കാന്‍ പറ്റും.'

ബിഷപ്പ് പറഞ്ഞു, 'എന്റെ ജീവിത കാലം മുഴുവന്‍ ഞാനീപ്രാര്‍ത്ഥന ചൊല്ലുകയായിരുന്നു. അത് കേള്‍ക്കപ്പെട്ടില്ല. നിങ്ങളാകട്ടെ വെള്ളത്തിനു മുകളിലൂടെ നടക്കുന്നു. യേശുവിന്റെ അദ്ഭുത പ്രവ്രുത്തികളില്‍ മാത്രമാണു അദ്ദേഹംവെള്ളത്തിനു മുകളിലൂടെ നടക്കാറുണ്ട് എന്ന് കേട്ടിട്ടുള്ളത്. ഞാന്‍ ആദ്യമായാണു ഈ അദ്ഭുതം കാണുന്നത്. നിങ്ങള്‍തിരിച്ചു പൊയ്‌ക്കൊള്ളുക. നിങ്ങളുടെ പ്രാര്‍ത്ഥന തികച്ചുംശരി തന്നെ!'

(വാല്കഷണം: ഇത്തരം കഥകളുടെ പേരിലാണു ലിയോടോള്‍സ്‌റ്റോയിക്ക് നോബല്‍ സമ്മാനം നിരസിക്കപ്പെട്ടത്. 1950ല്‍,കഴിഞ്ഞ 50 വര്‍ഷത്തിനിടെ നോബല്‍ സമ്മാനത്തിനു നിര്‍ദ്ദേശിക്കപ്പെട്ടവരുടെയും, സമ്മാനംനിഷേധിക്കപ്പെട്ടവരുടെയും പേരുകളും, അതിനുള്ളകാരണവും, നോബല്‍ സമ്മാന കമ്മറ്റിപരസ്യപ്പെടുത്തുകയുണ്ടായി. അതില്‍, ടോള്‍സ്‌റ്റോയിക്കു നോബല്‍ സമ്മാനം നിഷേധിക്കുവാനുള്ള കാരണമായിഇങ്ങനെ പറയുന്നു, അദ്ദേഹം ഒരു യാഥാസ്ഥിതികക്രിസ്ത്യാനിയല്ല, അദ്ദേഹം എഴുതുന്ന കഥകളുംനോവലുകളും.....)



ടോള്‍സ്റ്റോയിയുടെ ഒരു ചെറുകഥ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക