Image

ജീവിതനൗക....(കവിത: സോയാ നായര്‍)

Published on 25 August, 2013
ജീവിതനൗക....(കവിത: സോയാ നായര്‍)
ജനനത്തിനും മരണത്തിനും
ഇടയില്‍ ഇത്തിരി നേരം
വീണു കിട്ടുന്ന കാലമേ
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു....
ആ പ്രയാണത്തിനു
കാവലായി നില കൊള്ളും
പ്രക്യ്‌തിയെയും
നിഴലുകളാകുന്ന
ഹൃദയതുടിപ്പുകള്‍ തന്‍
ഉടമകളെയും
സമയത്തിനപ്പുറം
വേഗത്തില്‍ ചലിച്ചിടും
നാഴിക വിനാഴികകളെയും
സ്‌നേഹിക്കുന്നു....
സമ്മിശ്ര വേളകള്‍
സുഖങ്ങളായ്‌ ദുഖങ്ങളായ്‌
പരിണമിച്ചീടുന്നു....
സ്വപ്‌നങ്ങളുടെ തേരിലേറി
എന്റെ നാളുകള്‍
പകലായും രാവായും
പൊഴിയുന്നൂ....
ഒടുവില്‍ ഒരു നാള്‍
സ്‌പന്ദനം നിലച്ചൊരെന്‍
പ്രാണനും ദേഹിയും
ആറടിമണ്ണില്‍ ഇഴുകി
ഉറങ്ങുവാന്‍ വെമ്പലൊടെ
വിതുമ്പലൊടെ
യാത്ര ചോദിച്ചിടുമ്പൊ
ള്‍
തീരുന്നതത്രെ എന്‍
ജീവിതനൗക....

സോയാ നായര്‍
ഫിലാഡല്‍ഫിയ (മാപ്പ്‌)
ജീവിതനൗക....(കവിത: സോയാ നായര്‍)
സോയാ നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക