Image

മരണശേഷം എന്തുചെയ്യണമെന്ന്‌ മൊബൈല്‍ ഫോണില്‍ റിക്കാര്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌: ഡി ബാബു പോള്‍

Published on 24 August, 2013
മരണശേഷം എന്തുചെയ്യണമെന്ന്‌ മൊബൈല്‍ ഫോണില്‍ റിക്കാര്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌: ഡി ബാബു പോള്‍
തിരുവനന്തപുരം: തന്റെ മരണം എങ്ങനെയായിരിക്കണമെന്നും മരണശേഷം എന്തുവേണമെന്നും കാലാകാലങ്ങളില്‍ താന്‍ മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ്‌ ചെയ്‌തു സൂക്ഷിക്കാറുണ്ടെന്നു മുന്‍ അഡീ. ചീഫ്‌ സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ ഐ.എ.എസ്‌ പറഞ്ഞു. കിടന്നു മരിക്കാതെ, മരിച്ചുകിടക്കുകയാണു തന്റെ സ്വപ്‌നമെന്നും `അന്തസ്സോടെയുള്ള മരണം' എന്ന വിഷയത്തില്‍ പാലിയം ഇന്ത്യ സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മരിച്ചാല്‍ ആറുമണിക്കൂറിനകം സംസ്‌കാരം നടത്തണം. ഫ്രീസറില്‍ സൂക്ഷിക്കേണ്ടതില്ല. വിലകുറഞ്ഞ ശവപ്പെട്ടി മതി. കണ്ണു ദാനം ചെയ്യാന്‍ നേരത്തേ സമ്മതം കൊടുത്തിട്ടുണ്ട്‌. ചര്‍മം ദാനം ചെയ്യാനും ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുകയാണ്‌. സ്വന്തം മരണം സംബന്ധിച്ച്‌ എല്ലാവര്‍ക്കും മരണപത്രം ഉണ്ടാകേണ്ടതുണ്ടെന്നും ബാബു പോള്‍ പറഞ്ഞു.

ചടങ്ങില്‍ പാലിയം ഇന്ത്യ ചെയര്‍മാനും ലോകാരോഗ്യ സംഘടനയുടെ കൊളാബറേറ്റിവ്‌ സെന്റര്‍ ഡയറക്‌ടറുമായ ഡോ. എം.ആര്‍. രാജഗോപാല്‍, മോഡറേറ്റായ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ബിജു പ്രഭാകര്‍, എം.ജി. രാധാകൃഷ്‌ണന്‍, ഉഷാ എസ്‌. നായര്‍, രാജീവ്‌നാഥ്‌, അഡ്വ. കൃഷ്‌ണപ്പന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക