Image

ബാലചന്ദ്ര പണിക്കരുടെ ഭാര്യാപിതാവ് പദ്മനാഭന്‍ വൈദ്യര്‍ക്ക് അന്ത്യാഞ്ജലി

(തോമസ് റ്റി ഉമ്മന്‍, ന്യൂ യോര്‍ക്ക് ) Published on 24 August, 2013
ബാലചന്ദ്ര പണിക്കരുടെ ഭാര്യാപിതാവ് പദ്മനാഭന്‍ വൈദ്യര്‍ക്ക് അന്ത്യാഞ്ജലി
കൊച്ചി: ഐ.എന്‍.ഓ.സി (കേരള ചാപ്ടര്‍) ട്രഷറര്‍ ബാലചന്ദ്ര പണിക്കരുടെ ഭാര്യാ പിതാവായ വൈദ്യ വാചസ്പതി അന്തരിച്ച എന്‍ കെ പദ്മനാഭന്‍ വൈദ്യര്‍ക്ക് (76) ജീവിതത്തിന്റെ നാനാതുറയിലുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തിങ്കളാഴ്ച പരുമ്പിള്ളിയിലെ വസതിയിലായിരുന്നു സംസ്‌കാരം.

പദ്മനാഭന്‍ വൈദ്യരുടെ ' കാമിലാരി' ലിവര് ടോണിക് ആയുര്‍വേദ ചികിത്സാ രംഗത്ത് വളരെ പേരെടുത്ത ഔഷധമാണ്. ആയുര്‍വേദ ചികിത്സാ രംഗത്തെ പരമോന്നത ബഹുമതിയായ വൈദ്യ വാചസ്പതി പദവി ലഭിച്ച അതുല്യ പ്രതിഭയാണ്്.

ഭാര്യ: കടവന്ത്ര ചെട്ടുപറമ്പില്‍ കോമളം. മക്കള്‍: പി.കൃഷ്‌ണകുമാരി (യുഎസ്‌), പി. കൃഷ്‌ണകുമാര്‍ (എംഡി, ന്യൂപാല്‍ ആയുര്‍വേദ), ഡോ. പി. സജിത്‌ റോയ്‌, പി. ഉദയകുമാര്‍ (ഡയറക്‌ടര്‍, ന്യൂപാല്‍ ആയുര്‍വേദ). മരുമക്കള്‍: ആര്‍.പി. ബാലചന്ദ്ര പണിക്കര്‍ (യുഎസ്‌എ), ശ്രീകല കൃഷ്‌ണകുമാര്‍, ഡോ. അംബികാ റോയ്‌, റോഷിനി ഉദയകുമാര്‍.

ചേര്‍ത്തലയിലെ പുരാതന വൈദ്യകുടുംബമായ വള്ളാട്ട്‌ തറവാട്ടില്‍ കുഞ്ചന്‍ വൈദ്യരുടെ മൂത്ത മകനായ പത്മനാഭന്‍ വൈദ്യര്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഗുരുകുല രീതിയിലാണു വൈദ്യപഠനം പൂര്‍ത്തിയാക്കിയത്‌. പ്രശസ്‌ത വൈദ്യനായിരുന്ന എന്‍.കെ. പിള്ളയുടെ കീഴിലായിരുന്നു പഠനം.

1960 ല്‍ കടവന്ത്രയില്‍ ആരംഭിച്ച ന്യൂ ഉദയ ഫാര്‍മസിയാണു പിന്നീടു ന്യൂപാല്‍ ആയുര്‍വേദയായി മാറിയത്‌. വൈദ്യര്‍ ആരംഭിച്ച എന്‍കെപി വൈദ്യേഴ്‌സ്‌ ലിവര്‍ സ്‌പെഷല്‍റ്റി ക്ലിനിക്കിനു കടവന്ത്രയിലും ഉദയംപേരൂരിലും ശാഖകളുണ്ട്‌.

എസ്‌എന്‍ ട്രസ്‌റ്റ്‌ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ അംഗം, ഓള്‍ കേരള മെഡിസിന്‍ മാനുഫാക്‌ചറേഴ്‌സ്‌ അസോസിയേഷന്‍ എറണാകുളം ജില്ലാ പ്രസിഡന്റ്‌ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

വൈദ്യശാസ്‌ത്ര സംബന്ധിയായ ഒട്ടേറെ ദേശീയ, രാജ്യാന്തര സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ആയുര്‍വേദവുമായി ബന്ധപ്പെട്ട പല പ്രസ്‌ഥാനങ്ങളിലും സജീവമായിരുന്നു.

കേരള ആയുര്‍വേദ മണ്ഡലം, ഓള്‍ ഇന്ത്യ ആയുര്‍വേദ കോണ്‍ഗ്രസ്‌ എന്നിവയില്‍ അംഗമായിരുന്നു. കേരള സര്‍ക്കാരിന്റേതുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചു.
ബാലചന്ദ്ര പണിക്കരുടെ ഭാര്യാപിതാവ് പദ്മനാഭന്‍ വൈദ്യര്‍ക്ക് അന്ത്യാഞ്ജലി
Join WhatsApp News
Alex Vilanilam 2013-08-27 05:28:42
Demise of Padmanabha Vaidyar is a great loss to Ayurvedic medical field and thousands of his patients all over the world. Me and my family knew him since 1960 when he started his small clinic in Kadavanthra. He was a man of deep determination and worked hard to take Ayurveda treatment to the top of the world. The contributions he made and his children make in the health care industry of India is superb. Let Padmanabha Vaidyar's Atma rest in peace. Let our God give his family and loved ones the strength to tide over these days of deep sorrow. Alex Vilanilam & family
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക