Image

വൈദ്യുതി പ്രതിസന്ധി: പ്രതിപക്ഷം ഇറങ്ങിപ്പോയി

Published on 10 October, 2011
വൈദ്യുതി പ്രതിസന്ധി: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചുള്ള അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സി.പി.എമ്മിലെ എ.കെ ബാലനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ആസൂത്രണത്തിലെ പിഴവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പ് രണ്ടാഴ്ചത്തേക്ക് പാട്ടത്തിന് നല്‍കിയാല്‍ പ്രതിസന്ധി പരിഹരിച്ച് നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് മറുപടി പറഞ്ഞ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിങ്ങള്‍ കച്ചവടം നടത്താനും പാട്ടത്തിനെടുക്കാനും മിടുക്കരാണെന്നറിയാമെങ്കിലും തത്കാലം വകുപ്പ് കൈമാറാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയുടെ ലഭ്യതയാണ് പ്രശ്‌നത്തിന് കാരണം. ഏതാനും ദിവസത്തിനുള്ളില്‍ പ്രതിസന്ധി പൂര്‍ണമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക