Image

വസന്തത്തിന്റെ റോയല്‍റ്റി കുയിലിനു മാത്രമോ?

അനില്‍ പെണ്ണുക്കര Published on 24 August, 2013
വസന്തത്തിന്റെ റോയല്‍റ്റി കുയിലിനു മാത്രമോ?
പാട്ടില്ലാതെ വരുമ്പോഴേ പാട്ടുകാരന്റെ ഗമകെടുകയുള്ളു. പൊതുവേ സംഗീതത്തോടും പാട്ടുകളോടും ഭാരതീയര്‍ക്കു കമ്പം കുറഞ്ഞിരിക്കുക്കുകയാണ്. പ്രത്യേകിച്ച് കേരളീയര്‍ക്ക്. മലയാളിയുടെ പാട്ടിന്റെ കമ്പം അിറയണമെങ്കില്‍ കേരളത്തില്‍ പൂട്ടിപോയ ഒഡിയോ വീഡിയോ മ്യൂസിക്ക് കമ്പനികളെപറ്റി ചിന്തിച്ചാല്‍ മതി. സിനിമയിലും പാട്ടിന്റെ പ്രാധാന്യം കുറഞ്ഞു. സിനിമയുടെ തന്നെ സുവര്‍ണ്ണകാലം കഴിഞ്ഞു. യേശുദാസും ജയചന്ദ്രനും ജാനകിയും സുശീലയും ഒക്കെ പാട്ടിന്റെ വഴിയോരത്ത് തണല്‍പ്പറ്റി നില്‍ക്കുകയാണ്. പുതിയതലമുറ പാട്ടപാട്ടില്ലാതെ വരുമ്പോഴാണ് പാട്ടുകാരന്റെ ഗമകെടുകയുള്ളു. പൊതുവേ സംഗീതത്തോടും പാട്ടുകളോടും ഭാരതീയര്‍ക്കു കമ്പം കുറഞ്ഞിരിക്കുക്കുകയാണ്. പ്രത്യേകിച്ച് കേരളീയര്‍ക്ക്. മലയാളിയുടെ പാട്ടിന്റെ കമ്പം അിറയണമെങ്കില്‍ കേരളത്തില്‍ പൂട്ടിപോയ ഒഡിയോ വീഡിയോ മ്യൂസിക്ക് കമ്പനികളെപറ്റി ചിന്തിച്ചാല്‍ മതി. സിനിമയിലും പാട്ടിന്റെ പ്രാധാന്യം കുറഞ്ഞു. സിനിമയുടെ തന്നെ സുവര്‍ണ്ണകാലം കഴിഞ്ഞു. യേശുദാസും ജയചന്ദ്രനും ജാനകിയും സുശീലയും ഒക്കെ പാട്ടിന്റെ വഴിയോരത്ത് തണല്‍പ്പറ്റി നില്‍ക്കുകയാണ്. പുതിയതലമുറ പാട്ടാഭാസങ്ങള്‍ക്കായി പ്രച്ഛന്നവേഷംകെട്ടി ചാനലുകളില്‍നിന്നു വിയര്‍ക്കുമ്പോള്‍ ഒരു പ്രതികാരമെന്നപോലെ വിധികര്‍ത്താക്കളുടെ കസേരയില്‍ ഇരുന്നു പല ഗാനകേസരികളും കുറ്റംപറഞ്ഞും പാണ്ഡിത്യം കാട്ടിയും ജീവിക്കുന്നു. പാടിയ പാട്ടിന്റെ നമ്പറുകളില്‍ എണ്ണംനോക്കി ഇരുന്നപ്പോള്‍ റോയല്‍റ്റി എന്നാശയം മേനലനങ്ങാതെ കിട്ടുന്ന നല്ലൊരു തുകയാണെന്നു പഴയ ചില ഗായകര്‍ കുപിടിച്ചു. അതുകൊ് പുതിയയൊരു വാദവുമായി കക്ഷികള്‍ രംഗത്തുവന്നിരിക്കുകയാണ്. റോയല്‍റ്റി.. ഇനിപാട്ടു കേള്‍ക്കാനും കേള്‍പ്പിക്കാനും കൈമടക്കു കിട്ടണം എന്നാണ് പാട്ടുകാരുടെ ആവശ്യം. നാണംകെട്ട ഒരാവശ്യം. പാട്ടിനു ആസ്വാദകരെ നഷ്ടമാകുന്ന ഒരു കാലത്ത്, ഉള്ളതുകൂടി ഇല്ലാതാക്കാന്‍ ഈ അത്യഗ്രഹത്തിനു സാധിക്കും.

സത്യത്തില്‍ പാട്ടുകാര്‍ക്കുമാത്രാമായി  ഇതു ഉന്നയിക്കാന്‍ അവകാശമുണ്ടോ?  കുത്തിയിരുന്ന എഴുതുന്ന ഗാനരചയിതാവിനും അതുപോലെതന്നെ അദ്ധ്വാനിച്ചു ആവരികള്‍ക്കു സംഗീതത്തിന്റെ ചിറകുകള്‍ നല്‍കുന്ന സംഗീതസംവിധാകനും ഒരു അവകാശമില്ലേ? ഗായകന്‍ സ്റ്റുഡിയോയില്‍ നിന്നാല്‍ മാത്രം പാട്ടുപാടാന്‍ പറ്റുമോ? ഒരു സൃഷ്ടിയുടെ കര്‍ത്താവിനാണ് അതിന്മേളുള്ള ഗുണദോഷങ്ങള്‍ക്കുള്ള അവകാശം. ഗായകന്‍ ഒരു വസന്തത്തിലെത്തിച്ചേരുന്ന കുയില്‍മാത്രമാണ്. കാലമാണ് വസന്തം ചമയ്ക്കുന്നത്. ആ വാസന്തസാനുവിലിരുന്ന പാടുകമാത്രം ചെയ്യുന്ന കുയിലുകള്‍ വസന്തത്തിന്റെ മുഴുവന്‍ റോയല്‍റ്റിയും തങ്ങള്‍ക്കുവേണമെന്ന് അവകാശപ്പടുന്നതു ശരിയാണോ? മാ#ീന്യതയാണോ?

ഇനി മറ്റൊന്ന് ഈവിധം പാട്ടൊരുക്കുന്നതിനു ഊര്‍ജ്ജം പകര്‍ന്ന ഒരാള്‍. അയാളേയും മറന്നോ? നിര്‍മ്മാതാവ് എന്നു വിളിക്കുന്ന ആള്‍. അയാള്‍ക്കും പങ്കില്ലേ. ഏതെങ്കിലും ഗാനരചയിതാവോ, സംവിധായകനോ, ഗായകനോ മാത്രമായി ഗാനം ഉണ്ടാകുന്നുണ്ടോ. ഇനി മൂവരും മാത്രമാണ് അതൊരുക്കുന്നതെങ്കില്‍പോലും സ്വന്തം അദ്ധ്വാനം ധനമായി വിനിയോഗിക്കുന്നവര്‍ക്കു സൃഷ്ടിയ്ക്കുമേലുള്ള അവകാശം അംഗീകരിച്ചേ പറ്റൂ.

രാഷ്ട്രീയത്തിന്റെപേരില്‍ പോലീസ്സിന്റേയോ അക്രമികളുടേയോ കൈകൊണ്ട് ജീവന്‍ നഷ്ടപ്പെടുന്നവന്റെ മേല്‍ രക്ഷിതാവിനെക്കാള്‍ അവകാശം രാഷ്ട്രീയപാര്‍ട്ടികള്‍ ഉന്നയിക്കുന്നതുപോലെയാണ് ഇസ്ര പാട്ടുകള്‍ക്കുമീതെ അവകാശം ഉന്നയിക്കുന്നത്. കൊതിക്കൈയ്യും അത്യാഗ്രഹവും ഒത്തുചേര്‍ന്നുള്ള കവര്‍ന്നെടുക്കലാണ് ഈ സംഘടിതശക്തി . ഇക്കൂട്ടര്‍ മാത്രമായി ഇവിടെ ഒരു വസന്തവും തീര്‍ത്തിട്ടില്ല.

തൊട്ടുക്കൂട്ടാന്‍-

നൊന്തുപെറ്റവള്‍ക്കു ദെണ്ണമില്ല, കേട്ടറിഞ്ഞെത്തിയ മലടിയ്ക്കു നിലവിളി....

വസന്തത്തിന്റെ റോയല്‍റ്റി കുയിലിനു മാത്രമോ?
Join WhatsApp News
LIZZY JACOB 2013-08-25 09:30:41
"ഗായകന്‍ ഒരു വസന്തത്തിലെത്തിച്ചേരുന്ന കുയില്‍മാത്രമാണ്. കാലമാണ് വസന്തം ചമയ്ക്കുന്നത്. ആ വാസന്തസാനുവിലിരുന്ന പാടുകമാത്രം ചെയ്യുന്ന കുയിലുകള്‍ വസന്തത്തിന്റെ മുഴുവന്‍ റോയല്‍റ്റിയും തങ്ങള്‍ക്കുവേണമെന്ന് അവകാശപ്പടുന്നതു ശരിയാണോ?"
 This is an excellent question.I hope Kerala will hear at least the ECHO of this question! Thank you Anil. Please spread the word people...Stupid and meaningless demand of singers...They ignore the painful birth of song....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക