Image

മേരി മണ്ണാത്തുമാക്കീല്‍ ചിക്കാഗോയില്‍ നിര്യാതയായി

ജോസ് കണിയാലി Published on 10 October, 2011
മേരി മണ്ണാത്തുമാക്കീല്‍ ചിക്കാഗോയില്‍ നിര്യാതയായി
ചിക്കാഗോ: മണ്ണാത്തുമാക്കീല്‍ ബേബിയുടെ ഭാര്യ മേരി (61) ഒക്‌ടോബര്‍ 7 ന് വെള്ളിയാഴ്ച ചിക്കാഗോയില്‍ നിര്യാതയായി. പരേത അരീക്കര താഴത്തുവെട്ടത്ത് കുടുംബാംഗമാണ്. പരേതരായ ചാക്കോയും അന്നയുമാണ് മാതാപിതാക്കള്‍ .

മക്ക
ള്‍ ‍: ബെന്‍സണ്‍ ‍, സിബിള്‍ ‍, ജെയ്‌സണ്‍ ‍.

സഹോദരങ്ങ
ള്‍ ‍: അന്നമ്മ പന്തിരിയില്‍ (ഉഴവൂര്‍), ഏലിയാമ്മ ജോസഫ് കൊല്ലപറമ്പില്‍ (ചിക്കാഗോ), ഫിലിപ്പ് താഴത്തുവെട്ടത്ത് (ജര്‍മ്മനി), ചാക്കോ താഴത്തുവെട്ടത്ത് (ഹൂസ്റ്റണ്‍ ), ത്രേസ്യാമ്മ മാത്യു പുതിയിടത്ത് (ചിക്കാഗോ), ജോസ് താഴത്തുവെട്ടത്ത് (ചിക്കാഗോ).

പരേതയുടെ ആത്മശാന്തിക്കായി ഒക്‌ടോബര്‍ 13 ന് വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ പള്ളിയില്‍ ദിവ്യബലി ഉണ്ടായിരിക്കും.

14 ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 8 മണി വരെ സേക്രട്ട് ഹാര്‍ട്ട് പള്ളിയിലായിരിക്കും വെയ്ക്ക് ശുശ്രൂഷ നടത്തപ്പെടുക.

15 ന് ശനിയാഴ്ച രാവിലെ 9.30 ന് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ പള്ളിയില്‍ വെച്ച് നടക്കുന്ന ദിവ്യബലിക്കും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും ശേഷം ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ ക്‌നാനായ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

റിപ്പോര്‍ട്ട് : ജോസ് കണിയാലി

വിശദവിവരങ്ങള്‍ക്ക്:
ജോസ് താഴത്തുവെട്ടത്ത് - 630 664 1623
ജോണിക്കുട്ടി പിള്ളവീട്ടില്‍ - 847 924 3493
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക