Image

അധികം സിനിമകള്‍ വേണ്ടെന്ന്‌ കാവ്യ

ജയമോഹനന്‍ എം Published on 21 August, 2013
അധികം സിനിമകള്‍ വേണ്ടെന്ന്‌ കാവ്യ
ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിനു ശേഷം കാവ്യയെ നല്ലൊരു സിനിമയില്‍ ആരും കണ്ടിരുന്നില്ല. കാര്യമായി സിനിമകളില്‍ അഭിനയിക്കാന്‍ കാവ്യ എത്തിയതുമില്ല. ന്യൂജനറേഷന്‍ നായികമാരുടെ തള്ളിക്കയറ്റത്തിനിടയില്‍ കാവ്യയുടെ പ്രസക്തി നഷ്‌ടപ്പെട്ടതാണെന്ന്‌ പലരും പറയുന്നുണ്ട്‌. എന്നാല്‍ എന്തുകൊണ്ട്‌ പുതിയ സിനിമകളില്ല എന്ന്‌ ചോദിച്ചാല്‍ കാവ്യയുടെ ഉത്തരം റെഡിയാണ്‌.

`വര്‍ഷങ്ങളായി തിരക്കിട്ട അഭിനയ ജീവിതം തുടങ്ങിയിട്ട്‌. ശരിക്കും ഒരു രണ്ടാംവരവ്‌ ഞാന്‍ ആഗ്രഹിച്ചതല്ല. അത്‌ സംഭവിച്ചു പോയതാണ്‌. പക്ഷെ ഇപ്പോള്‍ ഒരുപാട്‌ തിരക്കുകളോട്‌ താത്‌പര്യമില്ലായിരിക്കുന്നു. ബാവൂട്ടിയുടെ നാമത്തില്‍ പോലുള്ള സിനിമകളില്‍ മാത്രമേ ഇനി എന്നെ കാണാന്‍ കഴിയു. അത്തരത്തിലൊരു സിനിമ ഞാനിപ്പോള്‍ ചെയ്യുന്നു. സുഗീത്‌ സംവിധാനം ചെയ്യുന്ന ഒരു കുടുംബ ചിത്രം. രണ്ടുകുട്ടികളുടെ അമ്മയുടെ വേഷമാണ്‌ ഈ ചിത്രത്തില്‍ എനിക്ക്‌'.

അപ്പോള്‍ അഭിനയ പ്രധാന്യമുള്ള അമ്മ വേഷത്തില്‍ ഉടനെതന്നെ കാവ്യയെ കാണാന്‍ കഴിയും.
അധികം സിനിമകള്‍ വേണ്ടെന്ന്‌ കാവ്യ
അധികം സിനിമകള്‍ വേണ്ടെന്ന്‌ കാവ്യ
അധികം സിനിമകള്‍ വേണ്ടെന്ന്‌ കാവ്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക