Image

ശൈത്യകാലം എത്തും മുമ്പേ ജര്‍മനിയില്‍ റെക്കോഡ്‌ മഞ്ഞു വീഴ്‌ച

ജോസ്‌ കുമ്പിളുവേലില്‍ Published on 09 October, 2011
ശൈത്യകാലം എത്തും മുമ്പേ ജര്‍മനിയില്‍ റെക്കോഡ്‌ മഞ്ഞു വീഴ്‌ച
ബര്‍ലിന്‍: ഉത്തര ജര്‍മനിയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ ബ്രോക്കനില്‍ നാലു സെന്റീമീറ്റര്‍ കനത്തില്‍ മഞ്ഞുവീഴ്‌ച. രാജ്യത്താകമാനം താപനിലയില്‍ കുത്തനെ ഇടിവ്‌.

1956നു ശേഷം മൂന്നാം തവണ മാത്രമാണ്‌ 1141 മീറ്റര്‍ ഉയരമുള്ള പര്‍വതത്തില്‍ ഇത്രയേറെ മഞ്ഞുവീഴ്‌ച രേഖപ്പെടുത്തുന്നത്‌. വടക്കുനിന്നുള്ള കോള്‍ഡ്‌ ഫ്രണ്‌ടാണ്‌ ഇതിനു കാരണമായിരിക്കുന്നത്‌.

സാക്‌സണിയിലും മറ്റും താപനില പൂജ്യത്തിനു താഴെ മുന്നു ഡിഗ്രി വരെയായി താഴ്‌ന്നിട്ടുണ്‌ട്‌. കടുത്ത കാറ്റ്‌ കൂടിയായപ്പോള്‍ കൂടുതല്‍ തണുപ്പ്‌ തോന്നിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറ്‌, വടക്കുപടിഞ്ഞാറ്‌ ഭാഗങ്ങളില്‍ താഴ്‌ന്ന പ്രദേശങ്ങളിലും കടുത്ത തണുപ്പ അനുഭവപ്പെടുമെന്ന്‌ കാലാവസ്ഥാ മുന്നറിയിപ്പ്‌.

സമുദ്ര നിരപ്പില്‍നിന്ന്‌ 800 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള പ്രദേശങ്ങളില്‍ താപനില പൂജ്യത്തിനു താഴെ നാലു ഡിഗ്രിക്കും പത്തു ഡിഗ്രിക്കും ഇടയിലാകും. തിങ്കളാഴ്‌ച വരെ ഇതില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്നില്ല. തിങ്കള്‍ മുതല്‍ ബുധന്‍ വരെ ഹ്രസ്വമായ മഴയും പ്രതീക്ഷിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക