Image

തെലുങ്ക്‌ നടി സായ്‌ സിരിഷയുടെ തിരോധാനത്തില്‍ ദുരൂഹത

Published on 21 August, 2013
തെലുങ്ക്‌ നടി സായ്‌ സിരിഷയുടെ തിരോധാനത്തില്‍ ദുരൂഹത
തെലുങ്ക്‌ സിനിമാ സീരിയല്‍ നടി സായ്‌ സിരിഷയുടെ തിരോധാനത്തില്‍ ദുരൂഹത. മെയ്‌ 20 മുതല്‍ ലവ്‌ അറ്റാക്ക്‌ എന്ന തെലുങ്ക്‌ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ്‌ നടിയെ കാണാതാകുന്നത്‌. ഹൈദരാബാദിലും പരിസര പ്രദേശങ്ങളിലും ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്‌. സിരിഷയുടെ പിതാവ്‌ എന്‍ പ്രസാദ റാവു മകളെ കാണാനില്ലെന്ന്‌ കാട്ടി പൊലീസില്‍ പാരാതി നല്‍കിയിത്‌ ആഗസ്റ്റ്‌ 18 നാണ്‌.

മെയ്‌ 20 നാണ്‌ മൂന്ന്‌ ദിവസത്തെ ഷൂട്ടിംഗ്‌ ഉണ്ടെന്ന്‌ പറഞ്ഞ്‌ സിരിഷ വീട്ടില്‍ നിന്നും പോയത്‌. ജൂണ്‍ ആറിനാണ്‌ അവര്‍ അവസാനമായി വീട്ടിലേയ്‌ക്ക്‌ വിളിച്ചത്‌. നടിയുടെ ഫോണിലേക്ക്‌ വീട്ടുകാരും പൊലീസും വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആണ്‌. പെണ്‍കുട്ടിയെ കാണാതായിട്ടും ഇത്രയും നാള്‍ മാതാപിതാക്കള്‍എന്ത്‌ കൊണ്ട്‌ പൊലീസിനെ സമീപിച്ചില്ലെന്നതാണ്‌ സംശയം. മെയ്‌ 20 മുതല്‍ നടിയെ കാണാനില്ലെന്നാണ്‌ പരാതിയില്‍ പറയുന്നത്‌.
തെലുങ്ക്‌ നടി സായ്‌ സിരിഷയുടെ തിരോധാനത്തില്‍ ദുരൂഹത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക