Image

പ്രീയനും ലാലും പിണങ്ങി; ഗീതാജ്ഞലി മുടങ്ങി

ജയമോഹനന്‍ എം Published on 20 August, 2013
പ്രീയനും ലാലും പിണങ്ങി; ഗീതാജ്ഞലി മുടങ്ങി
മലയാള ചലച്ചിത്ര സൗഹൃദങ്ങളിലെ തിളങ്ങുന്ന ഉദാഹരണങ്ങളാണ്‌ എന്നും പ്രീയദര്‍ശനും മോഹന്‍ലാലും. തിരുവനന്തപുരത്ത്‌ കോളജ്‌ വിദ്യാര്‍ഥികളായി തുടങ്ങിയപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ തുടങ്ങിയ സൗഹൃദം പിന്നീട്‌ മലയാള സിനിമയിലെ മിന്നുന്ന കൂട്ടുകെട്ടായി. മോഹന്‍ലാലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ ലൊക്കേഷനില്‍ ലാലിനൊപ്പം ഷൂട്ടിംഗ്‌ കാണാനെത്തിയ പ്രീയന്റെ കൈയ്യിലേക്ക്‌ ഫാസില്‍ അറിയാതെ ക്ലാപ്‌ ബോര്‍ഡ്‌ കൈമാറിയതും പിന്നീട്‌ അതേ പ്രീയന്‍ മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സംവിധായകനായതും മലയാള സിനിമയിലെ ചരിത്രം.

എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ പുതിയ സിനിമയായ ഗിതാഞ്‌ജലിയുടെ ഷൂട്ടിംഗ്‌ മുടങ്ങുന്ന തരത്തില്‍ ഒരു പിണക്കമുണ്ടായതായാണ്‌ പുതിയ വാര്‍ത്ത. പ്രീയദര്‍ശന്‍ സംവിധാനം ചെയ്‌ത്‌ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രമാണ്‌ ഗീതാഞ്‌ജലി. മണിച്ചിത്രത്താഴിലെ ഡോക്‌ടര്‍ സണ്ണി എന്ന കഥാപാത്രത്തെ നായകനാക്കിയാണ്‌ പ്രീയന്‍ ഗിതാഞ്‌ജലി ഒരുക്കിയത്‌. ഒരു സൈക്കോ - ഹൊറര്‍ ചിത്രമാകും ഗീതാഞ്‌ജലി എന്ന്‌ നേരത്തെ പറഞ്ഞിരുന്നു. സുരേഷ്‌കുമാര്‍ മേനകാ ദമ്പതികളുടെ മകള്‍ കീത്തി സുരേഷാണ്‌ ചിത്രത്തിലെ നായിക. മണിചിത്രത്താഴിലെ ഗംഗയെ അവതരിപ്പിച്ച ശോഭനയും അതേ കഥാപാത്രമായി ഈ ചിത്രത്തില്‍ എത്തുന്നുണ്ട്‌. അങ്ങനെ വലിയ പ്രതീക്ഷകളുമായി തിരുവനന്തപുരത്ത്‌ തുടങ്ങിയ ചിത്രം ഇപ്പോള്‍ ഒരാഴ്‌ചയായി മുടങ്ങിയിരിക്കുന്നു. അതിന്‌ പ്രത്യേകിച്ച്‌ കാരണങ്ങളൊന്നും പറഞ്ഞിട്ടുമില്ല. തിരുവനന്തപുരത്തു നിന്നും മോഹന്‍ലാല്‍ കൊച്ചിയിക്കേ്‌ മടങ്ങുകയും ചെയ്‌തു.

ചിത്രത്തിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനുണ്ടായ അഭിപ്രായ വിത്യാസത്തില്‍ നിന്നുമാണ്‌ സംഭവത്തിന്‌ തുടക്കം. ഡെന്നീസ്‌ ജോസഫാണ്‌ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്‌. തിരക്കഥാകൃത്തും സംവിധായകനും തിരക്കഥയുടെ കാര്യത്തില്‍ ഏകാഭിപ്രായമായതോടെ താരം ഒറ്റപ്പെട്ടു. അഭിപ്രായ വിത്യാസം തര്‍ക്കത്തിലെത്തിയപ്പോള്‍ തത്‌കാലം സിനിമയുടെ ഷൂട്ടിംഗ്‌ മുന്നോട്ടു കൊണ്ടുപോകേണ്ട എന്ന്‌ തീരുമാനിക്കുകയായിരുന്നു. തന്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കാതെ ലൊക്കേഷനിലേക്ക്‌ തിരിച്ചില്ലെന്ന നിലപാടില്‍ തന്നെയാണ്‌ മോഹന്‍ലാല്‍ എന്നും അറിയുന്നു.

സമീപകാലത്ത്‌ ഹിന്ദിയില്‍ പ്രീയന്‍ ചെയ്‌ത സിനിമകളെല്ലാം പരാജയങ്ങളായിരുന്നു. മോഹന്‍ലാല്‍, മുകേഷ്‌ എന്നിവരെ ഒരുമിപ്പിച്ച്‌ പ്രീയന്‍ ഒരുക്കിയ അറബിയും ഒട്ടകവും മാധവന്‍ നായരും എന്ന ചിത്രവും പരാജയപ്പെട്ടിരുന്നു. ഏറെ പരാജയങ്ങളില്‍ നിന്നും ഒരു തിരിച്ചുവരവിനായി പ്രീയന്‍ കരുതിയിരുന്ന ചിത്രമാണ്‌ ഗീതാഞ്‌ജലി.
പ്രീയനും ലാലും പിണങ്ങി; ഗീതാജ്ഞലി മുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക