Image

മലയാളി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

അക്ബര്‍ പൊന്നാനി Published on 09 October, 2011
മലയാളി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
ജിദ്ദ: ജിദ്ദയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ റാബഗ് പട്ടണത്തിന് സമീപമുണ്ടായ റോഡപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശി മരിച്ചു. പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശിയെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം തിരൂര്‍ കരിങ്കപ്പാര സ്വദേശി കുട്ടാട്ടുപുറത്ത് ബഷീര്‍ (45) ആണ് മരിച്ചത്. കാസര്‍കോട് വിദ്യാനഗര്‍ അബൂബക്കറിനാണ് പരിക്കേറ്റത്.

ഇയാള്‍ റാബഗ് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന് മേല്‍ പിക്കപ്പ് വാന്‍ വന്നിടിച്ചാണ് അപകടമുണ്ടായത്. ബഷീറിന്റെ മൃതദേഹം റാബഗ് ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പതിനഞ്ച് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ബഷീര്‍. ഭാര്യ: റാബിയ. ഷുക്കൂര്‍, സഹീര്‍, നസീര്‍ എന്നിവരടക്കം അഞ്ച് മക്കളുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക