Image

ചിമ്പു- ഹന്‍സിക ബന്ധം ചൂടുപിടുക്കുന്നു

Published on 19 August, 2013
ചിമ്പു- ഹന്‍സിക ബന്ധം ചൂടുപിടുക്കുന്നു
തമിഴിലെ സൂപ്പര്‍ യുവനടി ഹന്‍സിക മോട്‌വാനിയും വിവാദ നായകന്‍ ചിമ്പുവെന്ന ചിലമ്പരശന്‍. തമ്മിലുള്ള ബന്ധം ചൂടുപിടിക്കുന്നതായി വാര്‍ത്തകള്‍.

ട്വിറ്ററിലൂടെ പ്രണയം വെളിപ്പെടുത്തിയ ഇവര്‍ തങ്ങള്‍ വിവാഹിതരാകുമെന്നകാര്യവും വ്യക്തമാക്കിയിട്ടുണ്ട്‌. ചിമ്പുവുമൊത്തുള്ള ഫോട്ടോ ഹന്‍സികയ്‌ക്ക്‌ അസ്വസ്ഥത പഴയ നയന്‍താരചിമ്പു ചിത്രം പോലെ ഇപ്പോള്‍ എവിടെയും പരക്കുന്നത്‌ ഹന്‍സികചിമ്പു ചിത്രമാണ്‌. ആലിംഗനബദ്ധരായി നില്‍ക്കുന്ന ഇരുവരെയും ഫോട്ടോ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ ഹന്‍സിക ആകെ പരിഭ്രമത്തിലാണത്രേ. ഈ ചിത്രം മാസികകളും മറ്റും പ്രസിദ്ധീകരിച്ചത്‌ തനിയ്‌ക്ക്‌ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന്‌ ഹന്‍സിക ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.

തമിഴകത്തെ റൊമാന്റിക്‌ ഹീറോയാണ്‌ ചിമ്പുവെന്ന്‌ വിളിക്കുന്ന ചിലമ്പരശന്‍ പല മുന്‍നിര നടിമാരുമായി പ്രണയത്തിലാവുകയും പലതരം വിവാദങ്ങള്‍ക്കിടവരുത്തുകയും ഒടുവില്‍ വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ട്‌ ബന്ധം തകരുകയും ചെയ്യുന്നതാണ്‌ ചിമ്പുവിന്റെ പ്രണയത്തിന്റെ ഒരു പതിവ്‌ സ്‌റ്റൈല്‍. ഏറ്റവുമൊടുവില്‍ വിവാദമായ ചിമ്പുവിന്റെ പ്രണയം നയന്‍താരയുമൊത്തായിരുന്നു.
ചിമ്പു- ഹന്‍സിക ബന്ധം ചൂടുപിടുക്കുന്നു
ചിമ്പു- ഹന്‍സിക ബന്ധം ചൂടുപിടുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക