Image

മംമ്‌ത മോഹന്‍ദാസ്‌ വിവാഹമോചിതയായി

Published on 19 August, 2013
മംമ്‌ത മോഹന്‍ദാസ്‌ വിവാഹമോചിതയായി
കൊച്ചി: മലയാളം, തമിഴ്‌ നടി മംമ്‌ത മോഹന്‍ദാസ്‌ വിവാഹമോചിതയായി. . വര്‍ഷങ്ങള്‍ നീണ്‌ട സൗഹൃദത്തിനുശേഷം 2011 നവംബറിലായിരുന്നു മംമ്‌തയുടെയും പ്രജിത്തിന്റെയും വിവാഹം. ഒരു വര്‍ഷം നീണ്‌ട ദാമ്പത്യത്തിനു ശേഷമാണ്‌ പ്രജിത്തുമായി വഴിപിരിയാന്‍ മംമ്‌ത തീരുമാനിച്ചത്‌. ചലചിത്രമേഖലയില്‍ സജീവമായിരുന്ന സമയത്ത്‌ കാന്‍സര്‍ രോഗബാധിതയായ മംമ്‌ത ചികിത്സയ്‌ക്കും രോഗവിമുക്തിക്കും ശേഷമാണ്‌ ചെറുപ്പകാലം മുതല്‍ പരിചയമുണ്‌ടായിരുന്ന കുടുംബസുഹൃത്തും അകന്ന ബന്ധുവുമായ പ്രജിത്തിനെ വിവാഹം കഴിച്ചത്‌. ബഹ്‌റൈനില്‍ ബിസിനസ്‌ ചെയ്യുകയാണ്‌ പ്രജിത്ത്‌.

എറണാകുളം കുടുംബകോടതിയാണ്‌ മംമ്‌തയ്‌ക്കും പ്രജിത്തിനും വിവാഹമോചനം അനുവദിച്ചത്‌. നേരത്തെ ഇരുവരും സംയുക്തമായി വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നു.

തുടക്കംമുതല്‍ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്‌ടായിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ്‌ വിവാഹമോചിതരാകാന്‍ ഇരുവരും തീരുമാനിച്ചത്‌.
മംമ്‌ത മോഹന്‍ദാസ്‌ വിവാഹമോചിതയായിമംമ്‌ത മോഹന്‍ദാസ്‌ വിവാഹമോചിതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക