Image

ന്യൂയോര്‍ക്ക്‌ നഗരത്തെ പ്രകമ്പനം കൊള്ളിച്ച ഇന്ത്യാ ഡേ പരേഡ്‌

Published on 18 August, 2013
ന്യൂയോര്‍ക്ക്‌ നഗരത്തെ പ്രകമ്പനം കൊള്ളിച്ച ഇന്ത്യാ ഡേ പരേഡ്‌
ന്യൂ യോര്‍ക്ക് നഗരത്തെ ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ മഹാ സംഗമമാണ് ഇന്ത്യ ഡേ പരേഡ്. ഈ വര്ഷം ന്യൂ യോര്‍ക്ക് നഗരത്തെ കൂടുതല്‍ മനോഹരിയാക്കിക്കൊണ്ട് പരേഡില്‍ ഇന്ത്യന്‍ പ്രവാസി സമൂഹം അണി നിരന്നു.
ഇന്ത്യന്‍ നാഷണല്‍ ഓവര്‌സീസ് കൊണ്ഗ്രസ്സിനെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ശുദ്ത് ജസൂജ, തോമസ് റ്റി ഉമ്മന്‍, കളത്തില്‍ വാര്‍ഗീസ് തുടങ്ങിയവര്‍ പരേഡില്‍ പങ്കെടുത്തു.

ത്രിവര്‍ണങ്ങളണിഞ്ഞ് ന്യുയോര്‍ക്ക് നഗരം ജനസാഗരത്തിനു സ്വാഗതമരുളി. മാന്‍ഹാട്ടന്‍ തെരുവിലെ മാഡിസന്‍ അവന്യു ഭാരത് മാതാ കി ജയ് വിളികളില്‍ മുഴുകി. അണ്ണാ ഹസാരെയും ബോളിവുഡിലെ മലയാളി താരമായ വിദ്യാ ബാലനും നയിച്ച പരേഡ് കാണാന്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം മാഡിസന്‍ തെരുവിന്റെ ഇരുഭാഗത്തും മണിക്കൂറുകളോളം കാത്തു നിന്നു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സിന്റെ (എഫ്‌ഐഎ) ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ മുപ്പത്തി മൂന്നാമത് ഇന്ത്യാ ഡേ പരേഡില്‍ ലക്ഷത്തോളം ആളുകള് പങ്കെടുത്തു,
പ്രമുഖ മലയാളീ സംഘടനയായ ഫോമയുടെ നേതൃത്വത്തില്‍ നിരവധി മലയാളികള്‍ പരേഡില്‍ പങ്കെടുത്തു. ന്യുയോര്‍ക്ക് , ന്യുജേര്‌സി , പെന്‍സിലവാനിയ നിന്നും മലയാളികള്‍ എത്തിയിരുന്നു. ഒരു വിദേശ രാജ്യത്ത് തങ്ങളുടെ സ്വാതന്ത്യദിനം ഇത്ര വിപുലമായ രീതിയില്‍ ആഘോഷിക്കപ്പെടുന്നത് ലോക ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതാണെന്ന് തുടങ്ങിയ കാലം മുതല്‍ പരേഡില്‍ മുടങ്ങാതെ പങ്കെടുക്കുന്ന ഫോമാ പോളിട്ടിക്ക്ല്‍ ഫോറം ചെയര്‍ മാന്‍ തോമസ് ടി ഉമ്മന്‍ പറഞ്ഞു.
പരേഡില്‍ പങ്കെടുത്ത എല്ലാ മലയാളികള്‍ക്കും ഫോമ ഭാരവാഹികള്‍ നന്ദി പറഞ്ഞു. പ്രസിഡന്റ് ജോര്ജ് മാത്യു, വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ് , പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് റ്റി. ഉമ്മന്‍, ട്രഷരര്‍ വര്‍ഗീസ് ഫിലിപ്പ്, എ.വി. വര്‍ഗീസ്, സ്റ്റാന്‍ലി കളത്തില്‍, മെട്രോ റീജിയണ്‍ സെക്രട്ടറി കുര്യന്‍ റ്റി ഉമ്മന്‍ , ജോണ്‍ സി വര്‍ഗീസ്, റെജി മാര്‍ക്കോസ്,
എമ്പയര്‍ വൈസ് പ്രസിഡന്റ് എ.വി വര്‍ഗീസ്, മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റ് സ്റ്റാന്‍ലി കളത്തില്‍, മുന്‍ സെക്രട്ടറിമാരായ അനിയന്‍ ജോര്‍ജ്, ജോണ്‍ സി. വര്‍ഗീസ്, അഡൈ്വസറി കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സജി ഏബ്രഹാം, ജുഡീഷ്യല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് തോമസ,് മുന്‍ ജുഡീഷ്യല്‍കൗണ്‍സില്‍ ചെയര്‍മാന്‍ തോമസ് കോശി, ഫോമാ നേതാക്കളായ ജോര്‍ജ് എം. മാത്യു, റോയി ജേക്കബ്, റോയ് ചെങ്ങന്നൂര്‍, മുന്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ തോമസ് കോശി, ജോര്‍ജ് എം. മാത്യു, റോയ് ചെങ്ങന്നൂര്‍, ബെറ്റി ഉമ്മന്‍, യോഗാ ഗുരു ദിലീപ്ജി, ജെ എഫ് എ യുടെ തോമസ് കൂവള്ളൂര്‍, തുടങ്ങി ഒട്ടേറെപ്പേര്‍ പരേഡില്‍ പങ്കാളികളായി.
കേരളത്തിന്റെ തനതായ ചെണ്ടമേളം കാണികള്‍ക്ക് കൌതുകമായി. ജനങ്ങള് ചെണ്ട മേളത്തിന്റെ താളത്തിനൊത്ത് ചുവടു വൈക്കുന്നത് കാണാമായിരുന്നു.

ന്യൂയോര്‍ക്ക്‌ നഗരത്തെ പ്രകമ്പനം കൊള്ളിച്ച ഇന്ത്യാ ഡേ പരേഡ്‌
Join WhatsApp News
an Indian 2013-08-19 06:06:02
എല്ലാവര്ക്കും അഭിനദ്നങ്ങൽ !!!
പക്ഷെ, മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പകരം സോണിയ ഗാന്ധിയുടെയും , മകൻ രാഹുൽ ഗണ്ട്ഗിയുടെയും പടം പിടിച്ചോണ്ട് സ്വാതന്ത്ര്യ ദിന പരേഡിൽ നടക്കുന്നത് നാണക്കേടാണ് സുഹൃത്തുകളെ .... അമേരിക്ക ക്കാര് ചിന്തിക്കും ഇവരാണ് ഒറിജിനൽ ഗാന്ധിയെന്ന് ... (പണം ഉള്ളവനെ ഗാന്ധിയെന്ന് വിളിക്കേണ്ട ഗതികേട് നമ്മുക്ക് വരരുത്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക