Image

ഓ.സി.ഐ, ആധാര്‍ കാര്‍ഡിനുള്ള അടിസ്ഥാന രേഖയല്ല

ജോയിച്ചന്‍ പുതുക്കുളം Published on 17 August, 2013
ഓ.സി.ഐ, ആധാര്‍ കാര്‍ഡിനുള്ള അടിസ്ഥാന രേഖയല്ല
വിവര സാങ്കേതിക വിദ്യയുടെ സഹായത്താല്‍, ഇന്ത്യയില്‍ ഇപ്പോള്‍ വിതരണം ചെയ്‌തു കൊണ്ടിരിക്കുന്ന `ആധാര്‍' കാര്‍ഡിനുള്ള അപേക്ഷയ്‌ക്ക്‌ `ഓ സി ഐ' ഒരു അടിസ്ഥാന രേഖയായി സര്‍ക്കാര്‍ തലത്തില്‍ അംഗീകരിച്ചിട്ടില്ല.

വിരലടയാളം, മിഴിപടലം, മുഖം എന്നീ ത്രിതല സദൃശ്യപ്പെടുത്തലിലൂടെ യഥാര്‍ത്ഥ വ്യക്തിയെ തിരിച്ചറിയുവാന്‍ കഴിയുന്നവിധം രൂപകല്‍പന ചെയ്യപെട്ടിട്ടുള്ളതാണ്‌ `ആധാര്‍' കാര്‍ഡിന്റെ സാങ്കേതികത. അടുത്ത അമ്പതു വര്‍ഷത്തേക്കുള്ള ഭാരതത്തിന്റെ ഭാവി കെട്ടിപ്പടുക്കുവാന്‍ വേണ്ടി വിഭാവനം ചെയ്‌തിട്ടുള്ളതാണ്‌ ഇത്‌. അമേരിക്കന്‍ സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡിന്റെ ഇന്ത്യന്‍ പകര്‍പ്പായി നമുക്കിതിനെ വിശേഷിപ്പിക്കാം.

ബാങ്കുകളും, സര്‍ക്കാര്‍ വകുപ്പുകളും തമ്മിലുള്ള ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭാവിയില്‍ പൗരാവകാശങ്ങള്‍ക്ക്‌ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഇത്‌ പരിണമിക്കും.

ഓ സി ഐ, ആധാര്‍ കാര്‍ഡിനുള്ള അടിസ്ഥാന രേഖയായി അംഗീകരിക്കാത്തിടത്തോളം, `ആധാര്‍' കാര്‍ഡിന്റെ അവകാശത്തില്‍ നിന്നും വിദേശ ഇന്ത്യക്കാരെ ഒഴിച്ചു നിര്‍ത്തുവാനുള്ള ഗൂഡാലോചനയുടെ ഭാഗമായി മാത്രമേ ഇതിനെ കാണുവാന്‍ കഴിയുകയുള്ളൂ എന്ന്‌ ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ്‌ ടി ഉമ്മന്‍, കോര്‍ഡിനെറ്റര്‍ പന്തളം ബിജു തോമസ്‌ എന്നിവര്‍ ആരോപിച്ചു.

`ആധാര്‍' നുള്ള അടിസ്ഥാന രേഖകള്‍ക്കായി ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക
http://uidai.gov.in/images/FrontPageUpdates/valid_documents_list.pdf
ഓ.സി.ഐ, ആധാര്‍ കാര്‍ഡിനുള്ള അടിസ്ഥാന രേഖയല്ല
ഓ.സി.ഐ, ആധാര്‍ കാര്‍ഡിനുള്ള അടിസ്ഥാന രേഖയല്ല
Join WhatsApp News
Alex Vilanilam 2013-08-19 06:15:20
PLEASE DO NOT MISS LEAD THE PUBLIC. THE OCI CARD IS ONLY FOR THOSE WHO ARE OF INDIAN ORIGIN AND ACQUIRED FOREIGN CITIZENSHIP. NO FOREIGN CITIZEN IS ELIGIBLE FOR 'ADHAR CARD'. IF ANYBODY HAVING FOREIGN CITIZENSHIP HAS TAKEN THIS 'ADHAR CARD' BY USING THEIR LOCAL INFLUENCE THAT IS ILLEGAL AND MIGHT LAND UP IN TROUBLE. SUCH PEOPLE CAN TAKE ONLY PAN CARD, IF THEY HAVE INDIAN BANK ACCOUNTS OR NED TO DO ANY FINANCIAL TRANSACTION IN INDIA.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക