Image

ഒരു പൂവിന്റെ ഓര്‍മ്മകള്‍....(കവിത: സോയ നായര്‍)

Published on 15 August, 2013
ഒരു പൂവിന്റെ ഓര്‍മ്മകള്‍....(കവിത: സോയ നായര്‍)
വരുകില്ല ഇനി എന്‍
മലര്‍വ്വാടിയില്‍
മധു ഊറും കരിവണ്ടുകള്‍,
തഴുകി തലോടി
കടന്നുപോം തെന്നലും,
പ്രഭചൊരിഞ്ഞു പ്രാണന്‍
പങ്കിട്ട സൂര്യനും..
വിതുമ്പി നില്‍ക്കുമീ
ഏകാന്തസൂനു
ഓര്‍ത്തെടുക്കുന്നുവാ
സുന്ദരനിമിഷം....
വാടിതളര്‍ന്നു ഞാന്‍
നിന്ന വേളകളില്‍
കുളിരിന്റെ കുമ്പിളില്‍
ഒരു നീര്‍ക്കണവുമായ്‌
അരികില്‍ അണഞ്ഞെന്നെ
ഇറുകി പുണര്‍ന്നൊരു
മഴയും
ഇമ്പപേറും രാഗങ്ങളുമായ്‌
ചാരത്തു വന്നെന്റെ
നിദ്രകളെ നിര്‍വ്വീര്യമാക്കിയൊരു
പുല്‍കൊടിചാടികളും
സുഗന്ധവാഹിനിയായ്‌
ഞാന്‍ പൂത്തുലഞ്ഞു
തളിര്‍ത്തു നിന്നപ്പൊള്‍
പരാഗരേണുക്കള്‍
പകര്‍ന്നെടുക്കുവാന്‍
കുറുമ്പിന്റെ കൊണ്‍ജലുമായ്‌
കാത്തുനിന്ന ഭ്രമരങ്ങളും
ഒരു വെറും സ്വപ്‌നമായ്‌
പൊലിഞ്ഞു പോകവെ
നിങ്ങളില്‍ നിന്നെന്റെ
പ്രണയം ഇല്ലാതാക്കുവാന്‍
നിങ്ങളില്‍ നിന്നെന്നെ
വ്വെര്‍പ്പെടുത്തീടുവാന്‍
വന്നണഞ്ഞ കാലചക്രങ്ങളെ
വിരഹവും പ്രേമവും
ഒരുമിക്കുവാനായി
ഒരു തളിരില ഞാന്‍ ഇവിടെ
ബാക്കിവെച്ചിടുന്നൂ...
എന്റെ പിന്‍ ഗാമിയായ്‌....

*** ***

സോയ നായര്‍, ഫിലാഡല്‍ഫിയ (മാപ്പ്‌)
ഒരു പൂവിന്റെ ഓര്‍മ്മകള്‍....(കവിത: സോയ നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക