Image

റവ. ഡോ. ഗബ്രിയേല്‍ അരഞ്ഞാണിയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഇന്ന്

Published on 17 August, 2013
റവ. ഡോ. ഗബ്രിയേല്‍ അരഞ്ഞാണിയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഇന്ന്
കൊച്ചി: സിഎംഐ സഭയിലെ മുതിര്‍ന്ന വൈദികനും പണ്ഡിതനും ധ്യാനഗുരുവും കോട്ടയം പ്രവിശ്യാംഗവുമായ റവ. ഡോ. ഗബ്രിയേല്‍ അരഞ്ഞാണിയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി മാതൃ ഇടവകയില്‍ ഇന്ന് ആഘോഷിക്കുന്നു. മോനിപ്പള്ളി ഉദയഗിരി സെന്റ് ജോസഫ് ദേവാലയത്തില്‍ രാവിലെ 10ന് കൃതജ്ഞതാബലിയും അനുമോദനയോഗവും നടക്കും. 

1933 ഏപ്രില്‍ ആറിനു മോനിപ്പള്ളി അരഞ്ഞാണിയില്‍ ദേവസിയുടെയും എലിസബത്തിന്റെയും രണ്ടാമത്തെ മകനായി ജനിച്ച റവ.ഡോ.ഗബ്രിയേല്‍ അരഞ്ഞാണി 1964 മേയ് 17ന് ബാംഗളൂര്‍ ധര്‍മാരാമില്‍ ബിഷപ് മാര്‍ മാത്യു പോത്തനാമൂഴിയില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു.

റോമില്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ബഹുഭാഷാ പണ്ഡിതനായ റവ.ഡോ. ഗബ്രിയേല്‍ അരഞ്ഞാണി മലയാളത്തിലും ഇംഗ്ലീഷിലും നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും, നിരവധി ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ദീര്‍ഘകാലം ബാംഗളൂര്‍ ധര്‍മാരാം വിദ്യാക്ഷേത്ര പ്രഫസറായിരുന്ന അദ്ദേഹം കേരളത്തിലെ വിവിധ ആശ്രമങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാഞ്ഞിരപ്പള്ളി കപ്പാട് ആശ്രമത്തില്‍ സേവനം ചെയ്തുവരുന്നു.

റവ. ഡോ. ഗബ്രിയേല്‍ അരഞ്ഞാണിയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഇന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക