Image

കൊന്തയും പൂനൂലും: ഭാമ അമ്മ വേഷത്തില്‍

Published on 17 August, 2013
കൊന്തയും പൂനൂലും: ഭാമ അമ്മ വേഷത്തില്‍
നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം ഭാമ മലയാളത്തിലേക്ക്‌ മടങ്ങി വരികയാണ്‌. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന കൊന്തയും പൂനൂലും എന്ന സിനിമയില്‍ ഒരു വയസുള്ള കുഞ്ഞിന്റെ അമ്മയായ അമൃത എന്ന ബ്രാഹ്മണ സ്‌ത്രീയെയാണ്‌ ഭാമ അവതരിപ്പിക്കുന്നത്‌. ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിച്ചതായും ഭാമ പറഞ്ഞു.

സോഹന്‍ലാലിന്റെ കഥവീട്‌, രാകേഷ്‌ ഗോപന്റെ 100 ഡിഗ്രി സെല്‍ഷ്യസ്‌, അഞ്ചു സിനിമകളുടെ ആന്തോളജിയായ ഡി കന്‌പനിയിലെ ഡേ ഒഫ്‌ ജഡ്‌ജമെന്റ്‌ തുടങ്ങിയവയാണ്‌ ഭാമയുടെ മറ്റു ചിത്രങ്ങള്‍.ഈ ചിത്രങ്ങളിലെല്ലാം തന്നെ താന്‍ വ്യത്യസ്‌ത വേഷങ്ങളാണ്‌ ചെയ്യുന്നതെന്നും ഭാമ പറഞ്ഞു. കഥവീട്‌ എന്ന സിനിമയില്‍ മോഡേണായ ഒരു മാദ്ധ്യമ പ്രവര്‍ത്തകയുടെ വേഷമാണ്‌ ഭാമയ്‌ക്ക്‌. ഡേ ഒഫ്‌ ജഡ്‌ജ്‌മെന്റില്‍ ഫഹദ്‌ ഫാസിലാണ്‌ ഭാമയുടെ ജോഡിയായി എത്തുന്നത്‌. ഇതാദ്യമായാണ്‌ ഭാമ ഫഹദിനൊപ്പം അഭിനയിക്കുന്നത്‌.

തന്റെ മടങ്ങി വരവ്‌ മലയാളത്തിലെ കടം വീട്ടല്‍ ആണെന്നും മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചതു കൊണ്ടാണ്‌ മലയാളത്തിലേക്ക്‌ മടങ്ങി വരുന്നതെന്ന്‌ ഭാമ പറഞ്ഞു.
കൊന്തയും പൂനൂലും: ഭാമ അമ്മ വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക