Image

ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്ക പള്ളിയുടെ പാര്‍ക്കിംഗ്‌ ലോട്ട്‌ പതിച്ചു നല്‌കപ്പെട്ടു

ജോസ്‌ ചാഴികാടന്‍ Published on 30 May, 2011
ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്ക പള്ളിയുടെ പാര്‍ക്കിംഗ്‌ ലോട്ട്‌ പതിച്ചു നല്‌കപ്പെട്ടു
ഡിട്രോയിറ്റ്‌: ഓരോരുത്തരുടെയും കഴിവിന്‌ അനുസരിച്ച്‌ സ്വന്ത സമുദായത്തിന്റെ അഭിവൃദ്ധിയ്‌ക്കായി സംഭാവന ചെയ്യുവാന്‍ ഓരോ പൗരനും കടമയും അവകാശവുമുണ്ട്‌ (രണ്ടാം വത്തിക്കാന്‌ കൌണ്‌സില്‌സഭ ആധുനിക ലോകത്തില്‍. 66) ഡിട്രോയിറ്റ്‌ ക്‌നാനായ കത്തോലിക്ക ദേവാലയം വാങ്ങുന്നതിന്‌ 15000 ഡോളറും അതില്‍ കൂടുതലും വാഗ്‌ദാനം ചെയ്‌തു. 2012 ഡിസംബര്‍ 31 നു മുമ്പായി പള്ളി കാര്യാലയത്തില്‍ ഏല്‍പിക്കുന്ന കുടുംബങ്ങള്‍ക്ക്‌ പ്രോത്സാഹനമായി പള്ളിയുടെ പാര്‌ക്കിംഗ്‌ ലോട്ടില്‌ ഒന്ന്‌ പതിച്ചു നല്‌കാമെന്ന ഇടവക പൊതുയോഗ തീരുമാനപ്രകാരം ഈ ഇടവകയില്‍പ്പെട്ട മൂന്നു കുടുംബങ്ങള്‍ക്ക്‌ വരുന്ന പത്ത്‌ വര്‍ഷത്തേക്ക്‌ ഓരോ പാര്‍ക്കിംഗ്‌ ലോട്ട്‌ വീതം രൂപതാ നിയമാവലിക്ക്‌ വിധേയമായി പതിച്ചു നല്‌കപ്പെട്ടു.

ഇതിന്റെ അടിസ്ഥാനപരമായ ലക്ഷ്യം ആദയമുണ്ടാക്കാലോ,ആധിപത്യം ഉറപ്പിക്കാലോ, ഉച്ചനീചത്വം സൃഷ്ടിക്കുകയോ അല്ല മരിച്ചു മനുഷ്യ സേവനമാണ്‌.ഇടവകയുടെ നിലനില്‌പിനും ഭൌതിക വളര്‌ച്ചയ്‌ക്കും ധാര്‌മികവും ആധ്യാത്മികവും മതപരവുമായ സകല ആവശ്യങ്ങളും നടത്തുവാന്‌ സാമ്പത്തികം ആവശ്യമാണ്‌ എന്നാ യാതാര്‌ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട്‌ സാര്‍വത്രിക സഭയുടെ രീതികളും നിയമങ്ങളും അനുസരിച്ചും അതേസമയം ധാര്‍മിക നിയമങ്ങളെ ലംഘിക്കാതെയുമാണ്‌ ഇവ നടപ്പില്‍ വരുത്തുന്നത്‌ (CCO417 -488) സാമ്പത്തികഅഭിവൃദ്ധി മനുഷ്യസേവനാത്‌്‌മകമായിരിക്കണമെന്നു വികാരി ഫാ. മാത്യു മേലേടം ഉത്‌ബോധിപ്പിച്ചു.
ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്ക പള്ളിയുടെ പാര്‍ക്കിംഗ്‌ ലോട്ട്‌ പതിച്ചു നല്‌കപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക