Image

`വണ്‍ ബൈ ടു': ഫഹദിന്റെ നായികയായി അഭിനയ

Published on 16 August, 2013
`വണ്‍ ബൈ ടു': ഫഹദിന്റെ നായികയായി അഭിനയ
`വണ്‍ ബൈ ടു' എന്ന സിനിമയില്‍ യുവനടന്‍ ഫഹദ്‌ ഫാസിലിന്റെ നായികയായി തമിഴ്‌നടി അഭിനയ എത്തുന്നു. അരുണ്‍ കുമാര്‍ അരവിന്ദ്‌ ആണ്‌ സംവിധായകന്‍. ഒരു പൊലീസ്‌ ഓഫീസറുടെ വേഷത്തിലാണ്‌ ഫഹദ്‌ ഫാസില്‍ ഈ സിനിമയില്‍ എത്തുന്നത്‌. ഫഹദിന്റെ അഞ്ചു വയസുള്ള മകന്റെ അമ്മയുടെ വേഷമാണ്‌ അഭിനയയുടേത്‌. സംവിധായകന്‍ ശ്യാമപ്രസാദും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

'ലെഫ്‌റ്റ്‌ റൈറ്റ്‌ ലെഫ്‌റ്റി'ന്‌ ശേഷം അരുണ്‍കുമാര്‍ ഒരുക്കുന്ന ഈ ചിത്രത്തിന്‌ തിരക്കഥയെഴുതുന്നത്‌ പ്രശസ്‌ത എഴുത്തുകാരന്‍ ജയമോഹനാണ്‌. മുരളി ഗോപി, ശ്രുതി രാമകൃഷ്‌ണന്‍, അശ്വിന്‍ മാത്യു, അഴകര്‍ പെരുമാള്‍ എന്നിവരാണ്‌ മറ്റ്‌ പ്രധാന താരങ്ങള്‍. ഒരു സൈക്കോളജിക്കല്‍ ത്രില്ലറായാണ്‌ 'വണ്‍ ബൈ ടു' ഒരുക്കുന്നത്‌.

നേരത്തെ ഇഷ തല്‍വാറിനെ ആയിരുന്നു നായികയായി നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ ഡേറ്റ്‌ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ഇഷ ചിത്രത്തില്‍ നിന്ന്‌ പിന്മാറിയതോടെയാണ്‌ അഭിനയയ്‌ക്ക്‌ നറുക്കു വീണത്‌. ഹണി റോസാണ്‌ മറ്റൊരു നായിക.
`വണ്‍ ബൈ ടു': ഫഹദിന്റെ നായികയായി അഭിനയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക