Image

കുളിസീനില്‍ നിന്ന്‌ പ്രസവ സീനിലേക്ക്‌ (കൈരളി ന്യൂയോര്‍ക്ക്‌)

Published on 15 August, 2013
കുളിസീനില്‍ നിന്ന്‌ പ്രസവ സീനിലേക്ക്‌ (കൈരളി ന്യൂയോര്‍ക്ക്‌)
കേരളത്തിലെ സിനിമാ ലോകത്തില്‍ മറ്റെങ്ങും കാണാത്ത ഒരു വ്യതിചലനം; കുളിസീനില്‍ നിന്നും പ്രസവ സീനിലേക്ക്‌ കളം മാറി ചവിട്ടുന്നു! ഈ പ്രത്യേക സീന്‍ കാണാന്‍ ആസ്വാദകര്‍ ഇടിച്ചു കയറുമെന്നാണ്‌ സംവിധായകന്‍ ബ്ലസിയുടെ പ്രത്യാശ.

സിനിമയുടെ നിലവാരം താഴ്‌ന്നു എന്നു കേഴുന്ന അടൂര്‍ ഗോപാലകൃഷ്‌ണ നെപ്പോലുള്ളവരെ നിഷ്‌പ്രഭരാക്കിക്കൊണ്ടാണ്‌ ബ്ലസി സംവിധാനം ചെയ്യുന്ന കളിമണ്ണ്‌ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പോകുന്നത്‌.

ഈ ഭാവനയെ പ്രേ ക്ഷകര്‍ എത്രമാത്രം താലോലിക്കുമെന്ന്‌ വെള്ളിത്തിരയില്‍ കാണാം. എന്തുകൊണ്ട്‌ സത്യജിത്‌ റെയുടെ ചില ചിത്രങ്ങള്‍ ഇന്നും എല്ലാവരും ആവേശപൂര്‍വ്വം കാണുന്നു?

അതേസമയം രാജ്‌ കപൂറിന്റെ സിനിമകള്‍ കണ്ടാല്‍ ഇന്‍ഡ്യ പാരഡൈസാണെന്ന്‌ തോന്നും. അതിലുപരി ചെറുപ്പക്കാരുടെ ചെറിയ മനസ്സുകളില്‍ ജീവിതം അതാണെന്ന്‌ തെറ്റിദ്ധരിക്കാനും അവസരം സൃഷ്‌ടിക്കും. ഫലം കുടുംബ ജീവിതത്തില്‍ സിനിമയില്‍ കണ്ടതുപോലൊരു ഗ്ലാമറോ, സൗന്ദര്യമോ ഇല്ലെന്നു മനസ്സിലാകുമ്പോള്‍ ആ സങ്കല്‍പ മനസുകളില്‍ മോഹഭംഗം ഉണ്ടാകും.

തകഴിയുടെ ചെമ്മീന്‍. എന്താണ്‌ അതിനെ നാഷണല്‍ അവാര്‍ഡിന്‌ അര്‍ഹയാക്കിയത്‌. അതിലെ ഇതിവൃത്തവും, പശ്ചാത്തലവും പ്രേക്ഷകരെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച്‌ ബോധവാന്മാരാക്കാന്‍ അവസരം നല്‍കുന്നു. ദിവാസ്വപ്‌നങ്ങളില്‍ മുഴുകിയിരിക്കുന്ന മനുഷ്യനെ യഥാര്‍ഥ ജീവതത്തിലേക്ക്‌ ആനയിക്കുന്നു.

ബ്ലസിയുടെ ഇതിനു മുമ്പു റിലീസ്‌ ചെയ്‌ത ഒന്നു രണ്ടു മൂവികള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. കാരണം അല്‍പം പാട്ടും ഡാന്‍സും പ്രേമരംഗങ്ങളും നൈരാശ്യങ്ങളുമെല്ലാം ഇടകലര്‍ന്ന്‌- ജീവിതത്തില്‍ കയ്‌പുനീര്‍ മാത്രമല്ല ഉയര്‍ച്ചയും താഴ്‌ചയും പോലെ സന്തോഷത്തിനും സാധ്യതകള്‍ ഉണ്ടെന്ന ഇതിവൃത്തം പ്രേക്ഷകരെ പൂര്‍വ്വാധികം ഉത്സാഹിതരാക്കാന്‍ ഡയറക്‌ടര്‍ക്ക്‌ സാധിച്ചു.

പ്രസവ കാര്യം പബ്ലിസിറ്റിക്ക്‌ വേണ്ടി പത്രക്കാരുടെ ഗോസിപ്പ്‌ വാര്‍ത്തകളാകാനും സാധ്യതയുണ്ട്‌. എങ്കിലും കേട്ടിടത്തോളം പ്രസവരംഗം ഷൂട്ട്‌ ചെയ്‌ത്‌ കാണിക്കാന്‍ അടൂരിന്റെയോ, ബ്ലസിയുടെയോ കലാബോധം ആവശ്യമില്ലല്ലൊ. കണുന്നതെല്ലാം അതേപടി ചിത്രീകരിക്കുക എന്ന നയം ആവിഷ്‌കാര സ്വാതന്ത്ര്യമായി അംഗീകരിക്കുക സാധ്യമല്ല. ഒരോ സംസ്‌കാരത്തിനും അതാതിന്റെ ആചാര മര്യാദകള്‍ തകിടം മറിക്കുന്ന പ്രവണത സൊസൈറ്റി അംഗീകരിക്കില്ല. പണം സമ്പാദിക്കാന്‍ വേണ്ടി ഏതു വേലിയും ചാടുന്ന സംവിധായകരുടെ നീക്കങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന്‌ വിളിച്ച്‌ അന്ധാളിപ്പിക്കരുത്‌. പുരോഗമന ചിന്താഗതിയില്‍ അധിഷ്‌ഠിതമായ ഒരു തീര്‍പ്പ്‌ സൊസൈറ്റി നല്‍കിയിട്ടുണ്ട്‌. അതിനെ മറികടക്കാന്‍ ശ്രമിക്കുന്ന, സാങ്കേതിക മികവുകളില്ലാത്ത, പ്രവണതകളെ തള്ളിക്കളയാന്‍, ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറായെങ്കില്‍, സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലെന്ന്‌ തെറ്റിധരിക്കുന്നതില്‍ അര്‍ത്ഥമില്ല.

സമൂഹത്തോടുള്ള പ്രതിബദ്ധത സെന്‍സര്‍ ബോര്‍ഡ്‌ നിര്‍വ്വഹിക്കുന്നതെന്നു നിരൂപകരും മനസിലാക്കണം.

സിബി ഡേവിഡ്‌ കളിമണ്ണിനെപ്പറ്റി ഒരു കുറിപ്പ്‌ എഴുതിയിട്ടുണ്ട്‌. അദ്ദേഹത്തിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ പ്രസവ സീന്‍ കാണാന്‍ ബ്ലസിയുടെ മധ്യസ്ഥത വേണോ? അതിനു കാശു നല്‍കി തീയേറ്ററില്‍ പോകേണ്ട കാര്യമുണ്ടോ? അത്‌ വംശവൃദ്ധിയുടെ ഒരു ഭാഗം മാത്രം. ആ പ്രക്രിയയെ സിനിമീകരിക്കുന്നതില്‍ എന്തര്‍ത്ഥം?

മറ്റൊന്ന്‌ ഇന്‍ഡ്യന്‍ സംസ്‌കാരവും പടിഞ്ഞാറന്‍ സംസാകരവും രണ്ടും രണ്ടാണ്‌. കിഴക്കന്‍ സംസ്‌ക്കാരത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ പടിഞ്ഞാറന്‍ സമൂഹത്തിന്റെ വേഷവിധാനങ്ങളും നഗ്നതാ പ്രദര്‍ശനവും ഒരിക്കലും ചേരില്ല. ഒന്നുകില്‍ നമ്മുടെ സംസ്‌കാരത്തെ നിരാകരിച്ച്‌ പാശ്ചാത്യ സംസ്‌കാരത്തെ ആശ്ലേഷിക്കണം. അങ്ങനെയൊരു ചുറ്റുപാടില്‍ എന്തു കോപ്രായമായാലും സമൂഹം അത്‌ സ്വീകരിക്കും. ഹോളീവുഡിനെ ബോളീവുഡ്‌ ആക്കിയാല്‍ അവിടെനിന്നിറങ്ങുന്നതെല്ലാം ഹോളിവുഡിനു തുല്യമാകുമോ? കാക്ക കുളിച്ചാല്‍ കൊക്കാകയില്ല- നീലത്തൊട്ടിയില്‍ വീണ കുറുക്കന്‍ സിംഹമാകയുമില്ല- ബ്ലസി..

ഒരു ദാരുണ സംഭവം

ഈ കുറിപ്പ്‌ എഴുതാന്‍ ഒട്ടും സന്തോഷമില്ലെന്ന്‌ ആദ്യമേ വ്യക്തമാക്കട്ടെ!

ഇന്‍ഡ്യയില്‍ നിന്നെത്തിയ മാതാപിതാക്കള്‍ മാനസികമായി ഇനിയും ഏറെ വളരാനുണ്ട്‌.

ആദ്യം മാതാപിതാക്കള്‍ അവരുടെ കഴിവിനെപ്പറ്റി സ്വയം ബോധവാന്മാരാകുക. തങ്ങള്‍ സ്‌ക്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ എത്ര അവാര്‍ഡുകള്‍ കിട്ടി? ഏതൊക്കെ വിഷയത്തിന്‌ നൂറു മാര്‍ക്കു കിട്ടി? അതിനു ശേഷം കുട്ടികളിലേക്ക്‌ തിരിയുക. തനിക്ക്‌ എല്ലാ വിഷയങ്ങള്‍ക്കും പതിനേഴര മാര്‍ക്കേ കിട്ടുകയുള്ളൂ എങ്കില്‍ കുട്ടിയെ മാര്‍ക്കു കുറഞ്ഞു പോയതിന്റെ പേരില്‍ ശകാരിച്ചിട്ട്‌ കാര്യമുണ്ടോ? പൂവന്‍ വാഴ വച്ചാലല്ലേ പൂവന്‍ കുലയുണ്ടാകയുള്ളൂ?

ഒരിക്കലും കുട്ടികളില്‍ അമിത പ്രഷര്‍ കൊടക്കരുത്‌. അമേരിക്കയില്‍ ജനിച്ചു വളരുന്ന കുട്ടികള്‍ വളരെ സെന്‍സിറ്റീവാണ്‌. അവര്‍ നന്നായി പരിശ്രമിച്ചിട്ടല്ലേ മതാപിതാക്കളെ കഴിഞ്ഞും വിദ്യാഭ്യാസവും മറ്റും അവര്‍ സമ്പാദിച്ചത്‌?

മറ്റൊന്ന്‌ ഒരിക്കലും കുട്ടികളെ മറ്റൊരു കുട്ടിയുമായി താരതമ്യപ്പെടുത്തരുത്‌. പലര്‍ക്കും പല കഴിവാണ്‌ ദൈവം നല്‍കിയിരിക്കുന്നത്‌. പല അളവിലാണ്‌ ദൈവം സൃഷ്‌ടിച്ചിരിക്കുന്നത്‌. ആ അളവില്‍ കവിഞ്ഞ്‌, മാതാപിതാക്കളുടെ ഐക്യൂ (IQ) നപ്പുറം അവരില്‍ നിന്നും പ്രതീക്ഷിച്ചിട്ടു കാര്യമുണ്ടോ? അവരുടെ ന്യായമായ ആവശ്യങ്ങള്‍ കഴിവതും സാധിച്ചു കൊടുക്കണം. ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയെങ്കില്‍ കുട്ടികളോടൊപ്പം സന്തോഷിക്കുക. മറിച്ചാണു സംഭവിച്ചതെങ്കില്‍ അതിലും സന്തോഷിക്കുക. അതു മാത്രമാണ്‌ ഈ ലോകത്തില്‍ സാധ്യമായുള്ളൂ. ആവശ്യത്തിലേറെ ഉല്‍ക്കര്‍ഷേച്ഛ ആര്‍ക്കും ഭൂഷണമല്ല. ഇല്ലെങ്കില്‍ തിക്താനുഭവങ്ങള്‍ നേരിടേണ്ടിവരും.
കുളിസീനില്‍ നിന്ന്‌ പ്രസവ സീനിലേക്ക്‌ (കൈരളി ന്യൂയോര്‍ക്ക്‌)
കുളിസീനില്‍ നിന്ന്‌ പ്രസവ സീനിലേക്ക്‌ (കൈരളി ന്യൂയോര്‍ക്ക്‌)
Join WhatsApp News
Gee Jay 2013-08-15 20:52:49
Another face of PORN
P.T. Kurian 2013-08-16 09:20:31

Just a realistic assessment of malayalee parents. Emalayalee should not have published

this, because it hurts many of us.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക