Image

നാല്‍പ്പതും കടന്ന്‌ നയന്‍

Published on 15 August, 2013
നാല്‍പ്പതും കടന്ന്‌ നയന്‍
നാല്‍പ്പത്‌ സിനിമകള്‍ പൂര്‍ത്തിയാക്കി തെന്നിന്ത്യന്‍ താരം നയന്‍താര മുന്നേറുന്നു. ഒപ്പം വിവാദങ്ങളും. സിനിമയില്‍ എത്തിയിട്ട്‌ പത്തുവര്‍ഷങ്ങള്‍ക്കിടെ ദക്ഷിണേന്ത്യയിലെ വിലയേറിയ താരറാണിപദത്തിലെത്തി. മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ ഭാഷകളിലായി നയന്‍സ്‌ അഭിനയിച്ച നാല്‍പതു സിനിമകളാണു പുറത്തിറങ്ങിയത്‌. അഞ്ചിലേറെ സിനിമകള്‍ ചിത്രീകരണത്തിലാണ്‌.

സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയില്‍ ജയറാമിന്റെ നായികയായ നാടന്‍ പെണ്‍കുട്ടിയായാണു നയന്‍താര അരങ്ങേറ്റം കുറിച്ചത്‌. രണ്‌ടാമത്തെ ചിത്രം വിസ്‌മയത്തുമ്പത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിന്റെ നായിക. 2004 ഓണത്തിനു റിലീസ്‌ ചെയ്‌ത നാട്ടുരാജാവ്‌ എന്ന സിനിമയിലും മോഹന്‍ലാലിനൊപ്പം നായികാപ്രാ ധാന്യമുള്ള കഥാപാത്രം. നയന്‍താരയുടെ താരപദവിയെ പിന്നീടു മലയാളത്തിനു പിടിച്ചുനിര്‍ത്താനായില്ല.

ഹരി സംവിധാനം ചെയ്‌ത അയ്യാ എന്ന ചിത്രത്തില്‍ ശരത്‌കുമാറിന്റെ നായികയായി 2005ല്‍ തമിഴ്‌ അരങ്ങേറ്റം കുറിച്ച നയന്‍താരയെക്കാത്തിരുന്നത്‌ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ നായികാപദവിയായിരുന്നു. മണിച്ചിത്രത്താഴിന്റെ തമിഴ്‌ പതിപ്പായ ചന്ദ്രമുഖിയിലെ ദുര്‍ഗയെ തമിഴ്‌മക്കള്‍ ഏറ്റെടുത്തു. ഇതിനിടെ നയന്‍താര രണ്‌ടു മലയാള സിനിമകളിലും അഭിനയിച്ചു. മമ്മൂട്ടിയുടെ നായികയായി തസ്‌്‌കരവീരനിലും രാപ്പകലിലും. മലയാള സിനിമയില്‍ പിന്നീട്‌ കുറേക്കാലം നയന്‍താരയുടെ പേരു കേള്‍ക്കാനുണ്‌ടായില്ല.

2006ല്‍ തെലുങ്കിലേക്കു വലംകാല്‍വച്ചു കയറിയ നയന്‍താരയെ പിടിച്ചുകയറ്റിയത്‌ സൂപ്പര്‍താരം വെങ്കി ടേഷ്‌ ആയിരുന്നു. ലക്ഷ്‌മി എന്ന ചിത്രം വന്‍ ഹിറ്റായി. ദക്ഷിണേന്ത്യയിലെ മൂന്നു പ്രധാന ഭാഷകളിലെയും സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തുടക്കം കുറിച്ച നായികയെന്ന പേര്‌ നയന്‍താരയ്‌ക്ക്‌ ഏറെ ഗുണം ചെയ്‌തു.

എന്നാല്‍ താരത്തിന്‌ വിവാദങ്ങളും കെട്ടൊഴിയുന്നില്ല.
നാല്‍പ്പതും കടന്ന്‌ നയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക