Image

ജെനീലിയ മടങ്ങിവരവിന്റെ പാതയില്‍

Published on 15 August, 2013
ജെനീലിയ മടങ്ങിവരവിന്റെ പാതയില്‍
വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ വിട്ടുനിന്ന നടി ജെനീലിയ തെരിച്ചുവരവിന്റെ പാതയില്‍.

ദക്ഷിണേന്ത്യയില്‍ തന്നെ വമ്പന്‍ ഹിറ്റായി മാറിയ ബോയ്‌സ്‌ എന്ന ചിത്രത്തിലൂടെയായിരുന്നു ജെനീലിയയുടെ അരങ്ങേറ്റം. കന്നിച്ചിത്രത്തിലൂടെ തന്നെ ശക്തമായ വരവറിയിച്ച താരസുന്ദരി പിന്നീടു തമിഴിലും ബോളിവുഡിലുമെല്ലാം നായികയായി തിളങ്ങി. ഉറുമി എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായികയായി അഭിനയിച്ചു.

വിവാഹശേഷം തന്നെ ആരും മൈന്‍ഡ്‌ ചെയ്യുന്നില്ലെന്നാണ്‌ നടിയുടെ പരാതി. വിവാഹശേഷം പാര്‍ട്ടിയും പരിപാടികളും മാത്രം നടത്തി മടുത്ത ജെനീലിയ സിനിമയിലേക്കു മടങ്ങി വരാനുളള ശ്രമത്തിലാണത്രേ ഇപ്പോള്‍. ഇതിന്റെ ഭാഗമായി സിനിമയിലെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും സത്‌കാരം നടത്തുകയാണു ജെനീലിയ ഇപ്പോള്‍ എന്നാണു കേള്‍ക്കുന്നത്‌. എന്നാല്‍ ഇവരൊന്നും ജെനീലിയയെ മൈന്‍ഡ്‌ ചെയ്യുന്നില്ല.
ജെനീലിയ മടങ്ങിവരവിന്റെ പാതയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക