Image

കളിമണ്ണിന്റെ ട്രെയിലര്‍ എത്തി; മഞ്ജു മടങ്ങിയെത്തും ഗീതുവിന്റെ ചിത്രത്തിലൂടെ

Published on 13 August, 2013
കളിമണ്ണിന്റെ ട്രെയിലര്‍ എത്തി; മഞ്ജു മടങ്ങിയെത്തും ഗീതുവിന്റെ ചിത്രത്തിലൂടെ
പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച് ബ്ലസിയുടെ കളിമണ്ണിന്റെ ട്രെയിലര്‍ എത്തി. ലാല്‍ ജോസിന്റെ 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' എന്ന ചിത്രത്തിനൊപ്പമാണ് 'കളിമണ്ണിന്റെ' ട്രെയിലര്‍ പ്രേക്ഷകരിലേക്ക് എത്തിയത്. എന്നാല്‍ സിനിമയുടെ കഥയെക്കുറിച്ച് സൂചന നല്‍കുന്ന തരത്തിലുള്ള വിവരണങ്ങളൊന്നും ട്രെയിലറില്‍ വ്യക്തമല്ല. എന്നാല്‍ സിനിമയിലെ ഐറ്റം നമ്പര്‍ ഡാന്‍സറുടെ വേഷത്തില്‍ ശ്വേതാ മേനോന്‍ എത്തുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. സുനില്‍ ഷെട്ടിക്കൊപ്പമാണ് ശ്വേതയുടെ ഐറ്റം ഡാന്‍സ്. പ്രീയദര്‍ശന്‍ അഭിനയിക്കുന്ന രംഗവും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
പൂര്‍ണ്ണ ഗര്‍ഭിണിയായ ശ്വേതയുടെ രംഗങ്ങള്‍ ട്രെയിലര്‍ ബ്ലസി ഉള്‍പ്പെടുത്തിയിരിക്കുന്നു. ശ്വേതയുടെ പ്രസവരംഗങ്ങള്‍ ചിത്രീകരിച്ചതോടെയാണ് കളിമണ്ണ് ഏറെ വിവാദത്തിലായത്. എന്നാല്‍ സെന്‍സര്‍ബോര്‍ഡ് ചിത്രത്തിലെ രംഗങ്ങളൊന്നും മുറിച്ചു മാറ്റാതെ തന്നെ പ്രദര്‍ശന അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും മാറിനില്‍ക്കില്ലെന്ന് എക്‌സബിറ്റേഴ്‌സ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തില്‍ പ്രസവരംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ പ്രതിഷേധ സമര പരിപാടികളുമായി രംഗത്ത് വരുമെന്നാണ് പ്രമുഖ വനിതാ സംഘടനകളുടെ നിലപാട്.



മഞ്ജുവാര്യര്‍ മടങ്ങിയെത്തും ഗീതുവിന്റെ ചിത്രത്തിലൂടെ

പരസ്യത്തില്‍ അഭിനയിച്ചെങ്കിലും വെള്ളിത്തിരയിലേക്ക് മഞ്ജു എപ്പോഴാണ് മടങ്ങിയെത്തുക എന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്.  സിനിമയില്‍ അഭിനയിക്കുമോ എന്നതിനു പോലും കൃത്യമായ ഒരു ഉത്തരം മഞ്ജു ഇതുവരെയും നല്‍കിയിട്ടില്ല. എന്നാല്‍ മഞ്ജുവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മഞ്ജുവിന്റെ മടങ്ങിവരവ് ഉണ്ടാകുക എന്നാണ് അറിയുന്നത്.

കൊച്ചിയില്‍ ഗീതുമോഹന്‍ദാസിന്റെ ഫ്‌ളാറ്റില്‍ വെച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭഘട്ടം ആരംഭിച്ചുവത്രേ. ഗീതു തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മഞ്ജു അംഗീകരിച്ചു കഴിഞ്ഞു. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ രാജീവ് രവിയുടെ ഭാര്യയാണ് ഇപ്പോള്‍ ഗീതുമോഹന്‍ദാസ്. സജീവ അഭിനയം നിര്‍ത്തിയതിനു ശേഷം സംവിധാന രംഗത്തേക്ക് കടക്കുകയായിരുന്നു ഗീതുമോഹന്‍ദാസ്. 'കേള്‍ക്കുന്നുണ്ടോ' എന്ന ലഘുചിത്രം ഗീതു സംവിധാനം ചെയ്തിരുന്നു. ഇപ്പോള്‍ മഞ്ജുവിനെ കേന്ദ്രകഥാപാത്രമാക്കി ഗീതു ഒരുക്കുന്നത് ഒരു സ്ത്രീപക്ഷ സിനിമയാണെന്നും പറയപ്പെടുന്നു. രാജീവ് രവി തന്നെയാവും ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

കളിമണ്ണിന്റെ ട്രെയിലര്‍ എത്തി; മഞ്ജു മടങ്ങിയെത്തും ഗീതുവിന്റെ ചിത്രത്തിലൂടെ കളിമണ്ണിന്റെ ട്രെയിലര്‍ എത്തി; മഞ്ജു മടങ്ങിയെത്തും ഗീതുവിന്റെ ചിത്രത്തിലൂടെ കളിമണ്ണിന്റെ ട്രെയിലര്‍ എത്തി; മഞ്ജു മടങ്ങിയെത്തും ഗീതുവിന്റെ ചിത്രത്തിലൂടെ കളിമണ്ണിന്റെ ട്രെയിലര്‍ എത്തി; മഞ്ജു മടങ്ങിയെത്തും ഗീതുവിന്റെ ചിത്രത്തിലൂടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക