Image

സെന്റ്‌ ഇഗ്‌നേഷ്യസ്‌ ചര്‍ച്ച്‌ ഗ്രാജ്വേറ്റുകളെ ആദരിച്ചു

ബിനോയി സെബാസ്റ്റ്യന്‍ Published on 30 May, 2011
സെന്റ്‌ ഇഗ്‌നേഷ്യസ്‌ ചര്‍ച്ച്‌ ഗ്രാജ്വേറ്റുകളെ ആദരിച്ചു
ഡാലസ്‌: സെന്റ്‌ ഇഗ്‌നേഷ്യസ്‌ മലങ്കര യാക്കോബായ ദേവാലയ ഇടവകാംഗങ്ങളായ ഹൈസ്‌ക്കൂള്‍ ഗ്രാജ്വേറ്റുകളെ വികാരി റവ.ഫാ.മാത്യു കാവുങ്കലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ ആദരിച്ചു. പതിനൊന്നു വിദ്യാര്‍ത്‌ഥികളാണ്‌ ഈ വര്‍ഷം പ്രശസ്‌തമായ നിലയില്‍ ഹൈസ്‌ക്കൂള്‍ ഗ്രാജ്വേഷന്‍ നേടിയത്‌. വിദ്യാഭ്യാസപരവും സാംസ്‌ക്കാരികപരവുമായ ഉയര്‍ച്ച നേടി സ്വകുടൂംബത്തിനും സമൂഹത്തിനും രാജ്യത്തിനും വേണ്ടി സമര്‍പ്പിതമായ ജീവിതം നയിക്കുവാന്‍ ഈശ്വരന്‍ അനുഗ്രഹവര്‍ഷം ചൊരിയട്ടെ എന്ന്‌ ഫാ. കാവുങ്കല്‍ ആശംസിച്ചു. ചടങ്ങില്‍ ദേവാലയത്തോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ഭക്തസംഘടനകളുടെ ഭാരവാഹികളും ആശംസകളര്‍പ്പിച്ചതായി ചര്‍ച്ച്‌ പിആര്‍ഓ മാത്യു വെട്ടിക്കാട്ടില്‍ അറിയിച്ചു.
സെന്റ്‌ ഇഗ്‌നേഷ്യസ്‌ ചര്‍ച്ച്‌ ഗ്രാജ്വേറ്റുകളെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക