Image

ക്യാമല്‍ സഫാരി: ജയരാജ്‌ ചിത്രം ഉടന്‍

Published on 14 August, 2013
ക്യാമല്‍ സഫാരി: ജയരാജ്‌ ചിത്രം ഉടന്‍
പ്രശസ്‌ത സംവിധായകന്‍ ജയരാജ്‌ ഒരുക്കുന്ന പുതിയ ചിത്രമാണ്‌ ക്യാമല്‍ സഫാരി. പുതുമുഖങ്ങളായ അരുണ്‍ ശങ്കര്‍, പങ്കജ മേനോന്‍ എന്നിവരാണ്‌ ചിത്രത്തില്‍ നായികാനായകന്മാരായി എത്തുന്നത്‌.

ഇവരെ കൂടാതെ ശേഖര്‍ മേനോന്‍, വിഷ്‌ണു മോഹന്‍, ടിനി ടോം, ഹഷിം, നേഹ രമേഷ്‌, സബിത ജയരാജ്‌ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്‌. മുന്‍കാലചിത്രങ്ങളായ ജോണി വാക്കര്‍, ഹൈവേ, ജനം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടന്‍ കമല്‍ ഗൗര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്‌. നായകന്റെ മൂത്ത സഹോദരനായിട്ടാണ്‌ ഗൗര്‍ എത്തുന്നത്‌. ഈ ചിത്രത്തിലും ഗൗറിന്‌ വില്ലന്‍ വേഷം തന്നെയാണ്‌. തോമസ്‌ തോപ്പില്‍ക്കുടിയാണ്‌ ചിത്രത്തിന്‌ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌. കൈതപ്രത്തിന്റെ വരികള്‍ക്ക്‌ മകന്‍ ദീപാങ്കുരന്‍ സംഗീതം നല്‍കുന്നു. രാജസ്ഥാന്റെ സൗന്ദര്യം ഒപ്പിയെടുക്കുന്ന അഞ്ച്‌ പാട്ടുകളാണ്‌ ചിത്രത്തിലുള്ളത്‌. ന്യൂ ജനറേഷന്‍ സിനിമയുടെ ബാനറില്‍ ജയരാജും റജിമേനോന്‍ കപ്പപറമ്പിലും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

മരുഭൂമിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു പ്രണയകഥയാണ്‌ ചിത്രത്തിന്റെ പ്രമേയം. പുഷ്‌കര്‍, ജയ്‌സാല്‍മിര്‍, ജോധ്‌പൂര്‍ തുടങ്ങി രാജസ്ഥാനിലെ മനോഹരമായ സ്ഥലങ്ങളിലാണ്‌ ചിത്രത്തിന്റെ ഷൂട്ടിങ്‌ നടന്നത്‌. രാജസ്ഥാനിലെ രജപുത്‌ യുവാവിനെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ കഥപറയുന്ന ചിത്രത്തില്‍ പുഷ്‌കര്‍ മേളയുള്‍പ്പെടെ ഇന്ത്യയുടെ പ്രധാന ടൂറിസ്റ്റ്‌ ആകര്‍ഷണങ്ങളായ പല ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
ക്യാമല്‍ സഫാരി: ജയരാജ്‌ ചിത്രം ഉടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക