Image

ഹാര്‍ബര്‍ മാര്‍ക്കറ്റില്‍നിന്ന് അല്പം ഭക്ഷണം കഴിക്കാം. പോക്കറ്റ് കാലിയാവില്ല

അനില്‍ പെണ്ണുക്കര Published on 12 August, 2013
ഹാര്‍ബര്‍ മാര്‍ക്കറ്റില്‍നിന്ന് അല്പം ഭക്ഷണം കഴിക്കാം. പോക്കറ്റ് കാലിയാവില്ല
മൈസൂര്‍ ചന്ദനം - സുഗന്ധലേപനങ്ങളുടെ ചരിത്രങ്ങളാല്‍ പ്രസിദ്ധമാണ്. ഇതാ, ബാംഗ്ലൂര്‍ മറ്റൊരുവിധത്തില്‍ പ്രസിദ്ധമാകുന്നു. രുചിയുടെ ലോകത്തിലൂടെ: ഹാര്‍ബര്‍ മാര്‍ക്കറ്റ്!

കുശിയറിഞ്ഞ് വല്ലതും കഴിക്കണമെങ്കില്‍, നിങ്ങള്‍ ബാംഗ്ലൂറിലാണെങ്കില്‍ ഭാഗ്യം! വരൂ.... ഹാര്‍ബര്‍ മാര്‍ക്കറ്റില്‍. നമ്മുടെ പ്രിയപ്പെട്ട മോഹന്‍ലാലിന്റെ ആതിഥേയത്വം സ്വീകരിക്കുക. തിരക്കേറിയ ബാംഗ്ലൂര്‍ സിറ്റിയിലെ മെജസ്റ്റിക് അടുത്ത് ശിവാനന്ദ സര്‍ക്കിള്‍. അവിടെ ക്രെസന്റ് റോഡില്‍ സ്വാഗതമോതി നമ്മുടെ ലാലേട്ടന്റെ സ്വന്തം ഹാര്‍ബര്‍ മാര്‍ക്കറ്റ് എന്ന റെസ്റ്റോറന്റ്.
നാവൂറും വിഭവങ്ങളുമായി സ്വാദിന്റെ ലോകത്തേക്ക് ഹാര്‍ബര്‍ മാര്‍ക്കറ്റിന്റെ ചില്ലുവാതില്‍ എപ്പോഴും അതിഥികളെ കാത്തിരിക്കുന്നു. 2006 ഏപ്രില്‍ 5നാണ് ഹാര്‍ബര്‍ മാര്‍ക്കറ്റ് പട്ടണത്തിന്റെ ഹൃദയഭാഗത്ത് രുചിയുടെ സാമ്രാജ്യം കീഴടക്കി വാതിലുകള്‍ തുറന്നത്. 94 സീറ്റുകള്‍! ഒറ്റയ്ക്കും കൂട്ടമായും തികച്ചും അതീവമായ വീറും വൃത്തിയുമുള്ള സ്വാദിഷ്ടമായ കടല്‍ മത്സ്യങ്ങളുടെ വിഭവങ്ങള്‍ ആസ്വദിക്കാം. കടല്‍ മത്സ്യങ്ങള്‍ കൊണ്ടുള്ള വിഭവങ്ങളാണ് ഹാര്‍ബര്‍ മാര്‍ക്കറ്റിന്റെ പ്രത്യേകത.

മനോഹരമായ ഇരിപ്പിടങ്ങള്‍. മനസ്സിനും കണ്ണുകള്‍ക്കും സുഖിക്കുന്ന തരത്തിലുള്ള പ്രകാശ സംവിധാനം. ഹാര്‍ബര്‍ മാര്‍ക്കറ്റിന്റെ വിശിഷ്ട വിഭവങ്ങള്‍ അപ്പം, മീന്‍കറി, ചോറ്, സൂപ്പ്, കല്ലുമേക്കായ, കണവ, ഞണ്ട്, നെയ്മീന്‍, ചെമ്മീന്‍ തുടങ്ങിയവയാണ് കോമ്പോ മീല്‍സിന്റെ ആകര്‍ഷണീയത. കയറ്റുമതി ഗുണമേന്മയുള്ള മത്സ്യങ്ങളാണ് ഇവിടെ വിളമ്പുന്നത്. വേണ്ടത് ഓര്‍ഡര്‍ ചെയ്യുക. പുഞ്ചിരിക്കുന്ന മുഖത്തോടെ സ്റ്റീവാര്‍ഡ് തന്റെ കൈയ്യിലുള്ള ഉപകരണങ്ങളില്‍ വിഭവങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തുന്നു. കിച്ചണില്‍ അത് പ്രിന്ററില്‍ തെളിയും. മലയാളികളും മണിപ്പൂരികളും ഒറീസ്സക്കാരിയുമായ യുവതികള്‍ ഇവിടെ സ്റ്റുവാര്‍ഡ് ആയി ജോലി നോക്കുന്നു.

രാത്രി 11 കഴിഞ്ഞാല്‍ ബാംഗ്ലൂര്‍ നഗരത്തിലെ റെസ്റ്റോറന്റുകള്‍ അടയും. എന്നാല്‍ ഹാര്‍ബര്‍ മാര്‍ക്കറ്റ് അപ്പോഴും അതിഥികള്‍ക്കായി കാത്തിരിക്കും. പാതിരാവു പിന്നിട്ടും ഹാര്‍ബര്‍ മാര്‍ക്കറ്റ് ഉണര്‍ന്നിരിക്കുന്നു. കുറഞ്ഞ വിലയ്ക്ക് പ്രകൃതിദത്ത വിഭവങ്ങള്‍ ഇവിടെ വിളമ്പുന്നു. ലേറ്റ് നെറ്റില്‍ ഭക്ഷണ വില കുറവാണ്. മൂന്നു തരം വിഭവങ്ങള്‍ക്കുള്ള വില യഥാക്രമം 149, 199, 249 എന്നിങ്ങനെയാണ്. ലേറ്റ് നെറ്റില്‍ അവ യഥാക്രമം 99, 129, 199 എന്നിങ്ങനെ കുറയുന്നു. സ്ത്രീകള്‍ക്കുമുണ്ട് ആനുകൂല്യങ്ങള്‍. 125, 175, 225. ബുധനാഴ്ച ഇവിടെ സ്ത്രീകള്‍ക്ക് നല്ല ദിവസമാണ്. ഗേള്‍സ് പവര്‍ നൈറ്റ്, ക്രെഡിറ്റ് കാര്‍ഡ് വഴി ബില്ല് അടയ്ക്കുന്ന സ്ത്രീകള്‍ക്ക് 20% സൗജന്യം.

ഫൈവ് സ്റ്റാര്‍ ക്വാളിറ്റിയില്‍ കുറഞ്ഞ വിലക്ക് ഹാര്‍ബര്‍ മാര്‍ക്കറ്റ് വിഭവങ്ങള്‍ വിളമ്പുന്നു.
അഭിനയ ചാരുതയും പാടവവും മാത്രമല്ല നമ്മുടെ മോഹന്‍ലാലിന്. രുചിയുടെ വിഭവങ്ങള്‍ വിളമ്പിത്തരുന്ന നളപാചകവും കലവറയുമുണ്ട്. ഹാര്‍ബര്‍ മാര്‍ക്കറ്റില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി മുതല്‍ നിരവധി രാഷ്ട്രീയക്കാര്‍, സിനിമാ താരങ്ങള്‍ എന്നിവര്‍ ഇവിടുത്തെ ഭക്ഷണത്തിന്റെ രുചി അറിഞ്ഞു കഴിഞ്ഞു. ക്വാളിറ്റി, സര്‍വ്വീസ്, ക്ലെന്‍ലിനസ് & വാല്യു ഫോര്‍ മണി എന്നിവയാണ് ഹാര്‍ബര്‍ മാര്‍ക്കിന്റെ മൂലമന്ത്രം.

വരൂ... ബാംഗ്ലൂരിന്റെ വശ്യതയിലേക്ക്... ഹാര്‍ബര്‍ മാര്‍ക്കറ്റില്‍നിന്ന് അല്പം ഭക്ഷണം കഴിക്കാം. പോക്കറ്റ് കാലിയാവില്ല. വയറിന് വഴക്കുമില്ല.

ഹാര്‍ബര്‍ മാര്‍ക്കറ്റില്‍നിന്ന് അല്പം ഭക്ഷണം കഴിക്കാം. പോക്കറ്റ് കാലിയാവില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക