രൂപയെ രക്ഷിക്കാന്‍ (ജോസ് കാടാപുറം)
EMALAYALEE SPECIAL
11-Aug-2013
EMALAYALEE SPECIAL
11-Aug-2013

രൂപയുടെ വിനിമയമൂല്യം തുടര്‍ച്ചയായി ഇടിയുകയാണ്. നാലു മാസം മുമ്പ് മാര്‍ച്ച്
28-ന് 54.29 രൂപയായിരുന്നു ഡോളറുമായുള്ള കൈമാറ്റ നിരക്ക്. ഓഗസ്റ്റ് ആയപ്പോള്‍
അത് 61.47 രൂപയിലെത്തി. അടുത്തകാലത്താണ് ഈ പ്രവണത ശക്തമായതെങ്കിലും തുടക്കം
1991-ലാണ്. 1991 ജനുവരി ഒന്നിന് 17.50 രൂപയായിരുന്നു ഒരു ഡോളര്‍ ലഭിക്കാന്‍
എങ്കില്‍ ഇപ്പോള്‍ 61.47 രൂപ കൊടുക്കണം. രൂപയുടെ മൂല്യത്തകര്‍ച്ച പലവിധ
പ്രത്യാഘാതങ്ങളുണ്ടാക്കും. സാമ്പത്തിക സ്ഥിരത അപകടത്തിലാക്കും. സാമ്പത്തിക വളര്‍ച്ച
മുരടിക്കും. വിദേശകട ബാധ്യത വര്‍ധിക്കും. ഇന്നിപ്പോള്‍ ഇറക്കുമതി കൂടുതലും
കയറ്റുമതി കുറവുമായപ്പോള്‍ കമ്മി കൂടി. കമ്മി നികത്താന്‍ കടം വാങ്ങിക്കൂട്ടി.
2004-ല്‍ 100 ശതകോടി ഡോളറായിരുന്നു കടം. 2013 മാര്‍ച്ച് ആയപ്പോള്‍ 390 ശതകോടിയായി കുതിച്ചുയര്‍ന്നു. അതില്‍തന്നെ കാല്‍ഭാഗവും ഹൃസ്വകാല വായ്‌പകളാണ്. മുതലും പലിശയും ഉടന്‍ കൊടുത്തുതീര്‍ക്കേണ്ടതാണ്. ഇറക്കുമതി കൂടാന്‍ കാരണം ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നവരുടെ കഴിവുകേടിന്റേയും വികലമായ നയങ്ങളുടേയും ഫലംകൊണ്ടാണെങ്കില്‍ കയറ്റുമതി കുറയാന്‍ കാരണം നമ്മള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ (ഉദാ: യൂറോപ്പ്) സാമ്പത്തികമായി പ്രതിസന്ധിയിലായതിനാലാണ്. ഇറക്കുമതി നിയന്ത്രിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ വ്യാപാര കമ്മി ഉയരില്ലായിരുന്നു. ഡോളറിന്റെ ഡിമാന്റ് കൂടില്ലായിരുന്നു. മറുവശത്ത് രൂക്ഷമായി തുടരുന്ന വിലക്കയറ്റം കാരണം പലിശനിരക്ക് കുറച്ച് പണത്തിന്റെ ലഭ്യത ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് തയാറായില്ല. ഈ പരിതസ്ഥിതിയില്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖല പലിശ കുറഞ്ഞ വിദേശ വായ്‌പകള്‍ ധാരാളം സ്വീകരിച്ചപ്പോള്‍ ഡോളറിന്റെ ഡിമാന്റ് പിന്നെയും വര്‍ധിച്ചു.

തങ്ങളുടെ രാജ്യത്തെ നിക്ഷേപം ലാഭകരമല്ലെന്ന് കണ്ടപ്പോഴാണ് വിദേശമൂലധനം
തുടര്‍ച്ചയായി ഒഴുകിയത്. എന്നാല്‍ ഓഹരി നിക്ഷേപം പിന്‍വലിക്കാന്‍ തുടങ്ങിയപ്പോള്‍
ചിത്രം മാറി. ഡോളറിന്റെ ലഭ്യത ഇടിഞ്ഞു. രൂപയുടെ മൂല്യം ചുരുങ്ങി. 2013 ജൂണില്‍
മാത്രം 7-53 ശതകോടി ഡോളറിന്റെ നിക്ഷേപം പിന്‍വലിക്കപ്പെട്ടു. ഇന്ത്യയുടെ ഓഹരി വിപണി
ശതകോടി ഡോളറിന്റെ നിക്ഷേപം പിന്‍വലിക്കപ്പെട്ടു. ഇതികൂടാതെ രൂപയുടെ മൂല്യം അഞ്ച്
ശതമാനം ഇടിഞ്ഞു. സാധനങ്ങളുടേയും സേവനങ്ങളുടേയും കൈമാറ്റത്തിനാണ് കറന്‍സി
ഉപയോഗിക്കപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ കറന്‍സികള്‍ തന്നെ
കച്ചവടവസ്‌തുക്കളാണ്. യൂറോയും, യെന്നും, ഡോറളും, രൂപയും വാങ്ങുകയും വില്‍ക്കുകയും
ചെയ്യുന്നു. ഇതുകൊണ്ട് വരുംകാല അവധി വിലകള്‍ നമുക്കറിയാന്‍ കഴിയും. 2014 -ലെ
ഡോളറിന്റെ അവധിവ്യാപാരവിലയിപ്പോഴേ നമുക്കറിയാം. 64.30. എന്നിട്ടും അവധി വ്യാപാരത്തെ
പ്രോത്സാഹിപ്പിക്കുന്നു. ചുരുക്കത്തില്‍ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്ന് സാരം.
വാല്‍ക്കഷണം:
60 ദിവസമായി കേരളം രാഷ്‌ട്രീയമായി കത്തി പടരുകയാണ്. സരിത വിഷയത്തില്‍. സരിതയും സര്‍ക്കാരും കൂടി നടത്തിയ കുംഭകോണത്തില്‍ പണം നഷ്‌ടപ്പെട്ടവര്‍ തീരാദുഖത്തിലാണ്. എന്നാല്‍ സരിതമാര്‍ നടത്തിയ ക്രമക്കേടുകള്‍, തട്ടിപ്പുകള്‍ അത് തിരുത്താന്‍ തയാറാകാതെ തെളിവുകള്‍ ഓരോന്നും സര്‍ക്കാര്‍ നശിപ്പിക്കുന്നു. എന്നാല്‍ പുതിയവ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. കേരളം തട്ടിപ്പുകാരുടെ കേന്ദ്രമായി മാറി മൂല്യം ഉയര്‍ത്തിയിരിക്കുകയാണ്. ഭരണകക്ഷികള്‍ വിഴുപ്പലക്കാന്‍ തുടങ്ങിക്കഴിഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലേക്കില്ലെന്ന് പരസ്യമായി പറഞ്ഞുകഴിഞ്ഞു. ചുരുക്കത്തില്‍ ഓഗസ്റ്റ് 15-ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വര്‍ണ്ണശബളമായ പരിപാടികള്‍ നടക്കേണ്ടത് സെക്രട്ടറിയേറ്റിനോട് ചേര്‍ന്നുള്ള പോലീസ് ഗ്രൗണ്ടിലാണ്.
ഭരിക്കുന്നവരുടെ സഹായത്തോടെ ഒരു സരിത, കോടികള്‍ തട്ടിപ്പ് നടത്തി. അത് ചോദിക്കുന്ന ജനങ്ങളെ അടിച്ചൊതുക്കാന്‍ 30 കോടി ചിലവാക്കി പട്ടാളത്തെ വിളിച്ചു.
സരിതമാര്‍ വിചാരിച്ചാല്‍ എങ്ങനെ രൂപയുടെ മൂല്യം കുറയും!!! സരിതയെ വിളിക്കൂ...രൂപയെ രക്ഷിക്കൂ....

ജോസ് കാടാപുറം
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

ഒരു ലക്ഷം പേരെ കണ്ണൂരിൽനിന്നും തലസ്ഥാനതെതികാൻ എത്ര കോടി വേണം ? തലസ്ഥാനം മല മൂത്ര വിസർജനം ചെയ്തു നാറ്റി നശിപ്പിച്ചത് വിർതിയാക്കാൻ എത്ര കോടി ?