Image

100 ഡിഗ്രി സെല്‍ഷ്യസ്‌: പുതുമുഖം ഹരിത പ്രധാന വേഷത്തില്‍

Published on 10 August, 2013
100 ഡിഗ്രി സെല്‍ഷ്യസ്‌: പുതുമുഖം ഹരിത പ്രധാന വേഷത്തില്‍
100 ഡിഗ്രി സെല്‍ഷ്യസ്‌ എന്ന ചിത്രത്തില്‍ പുതുമുഖം ഹരിത പറോക്കോട്‌ പ്രധാന വേഷത്തില്‍ എത്തുന്നു. രാകേഷ്‌ റോഷന്‍ ചിത്രം സംവിധാനം ചെയ്യും. ശ്വേത മേനോന്‍, അനന്യ, ഭാമ, മേഘ്‌ന രാജ്‌ എന്നിവര്‍ക്കൊപ്പം പ്രധാനപ്പെട്ടൊരു വേഷമാണ്‌ ചിത്രത്തില്‍ ഹരിത അവതരിപ്പിക്കുന്നത്‌. ചിത്രം റിലീസിന്‌ തയ്യാറായിക്കൊണ്ടിരിക്കുകയാണ്‌.

ചിത്രത്തില്‍ തനിയ്‌ക്ക്‌ ഏറെ വ്യത്യസ്‌തമായ ഒരു റോളാണ്‌ ലഭിച്ചിരിക്കുന്നതെന്നും പുതുമുഖങ്ങള്‍ പലപ്പോഴും ഇത്തരം റോളുകള്‍ സ്വീകരിക്കാന്‍ മടിയ്‌ക്കുമെങ്കിലും തനിയ്‌ക്ക്‌ ഈ റോളിനോട്‌ വലിയ താല്‍പര്യം തോന്നിയെന്നുമാണ്‌ ഹരിത പറയുന്നത്‌. അല്‍പം നെഗറ്റീവ്‌ ടച്ചുണ്ടെങ്കിലും വളരെ ശക്തമാണ്‌ തന്റെ കഥാപാത്രമെന്നാണ്‌ ഹരിത പറയുന്നത്‌. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും ഹരിത ഭാഗ്യമന്വേഷിക്കുന്നുണ്ട്‌, നവംബറിര്‍ റിലീസ്‌ നിശ്ചയിച്ചിരിക്കുന്ന കുറൈ ഒന്നും ഇല്ലൈ ആണ്‌ ഹരിതയുടെ തമിഴ്‌ പടം. മലയാളത്തില്‍ ആദ്യ ചിത്രം പുറത്തിറങ്ങിയിട്ടില്ലെങ്കിലും ഹരിതയ്‌ക്ക്‌ ഒട്ടേറെ ഓഫറുകള്‍ ലഭിയ്‌ക്കുന്നുണ്ട്‌. പക്ഷേ ഇവയെല്ലാം കൂടി താനിപ്പോള്‍ ഏറ്റെടുക്കുന്നില്ലെന്നാണ്‌ ഹരിത പറയുന്നത്‌. ചിത്രങ്ങളുടെ എണ്ണം കൂടുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, കാമ്പുള്ള വേഷങ്ങളോടാണ്‌ താല്‍പര്യമെന്നും ഹരിത പറയുന്നു.
100 ഡിഗ്രി സെല്‍ഷ്യസ്‌: പുതുമുഖം ഹരിത പ്രധാന വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക