Image

മാഞ്ചസ്‌റ്റര്‍ മെഡക്‌സ്‌ 29ന്‌

ഷാജിമോന്‍ കെ.ഡി Published on 07 October, 2011
മാഞ്ചസ്‌റ്റര്‍ മെഡക്‌സ്‌ 29ന്‌
മാഞ്ചസ്‌റ്റര്‍: യുകെയിലെ പ്രമുഖരായ മലയാളി ഡോക്‌ടര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ പൊതുജനങ്ങള്‍ക്കു വേണ്ടി മാഞ്ചസ്‌റ്റര്‍ മലയാളി അസോസിയേഷന്‍ (എംഎംഎ) സംഘടിപ്പിക്കുന്ന രണ്ടാമത്‌ മെഡിക്കല്‍ സെമിനാറായ മാഞ്ചസ്‌റ്റര്‍ മെഡക്‌സ്‌ 29 ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടിന്‌ ലോങ്‌ സൈറ്റ്‌ പബ്ലിക്‌ ലൈബ്രറി ഹാളില്‍ ആരംഭിക്കും.

മാഞ്ചസ്‌റ്റര്‍ ചില്‍ഡ്രന്‍സ്‌ ഹോസ്‌പിറ്റലിലെ പീഡിയാട്രീഷന്‍ ഡോ. ജയചന്ദ്രന്‍ നേതൃത്വം കൊടുക്കുന്ന `ആരോഗ്യത്തോടു കൂടിയ ജീവിതം (ഹെല്‍ത്തി ലിവിങ്‌) എന്ന മുഖ്യവിഷയത്തില്‍ എന്‍എച്ച്‌എസ്‌ മുന്‍ ഡയറക്‌ടര്‍ അംഗവും പ്രമുഖ കാര്‍ഡിയാക്‌ തൊറാസിക്‌ സര്‍ജനുമായ ഡോ. രാജു, ഡോ. മേരി ജോര്‍ജ്‌, ഡോ. പുഷ്‌പ എന്നിവര്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഗൈനോക്കോളജിക്‌ വിഷയങ്ങള്‍, കുട്ടികള്‍ക്ക്‌ ഉണ്ടാകുന്ന അസുഖങ്ങളും പ്രതിവിധികളും, ഡയബറ്റിക്‌ നിയന്ത്രണ മാര്‍ഗങ്ങള്‍, കാന്‍സറിന്‌ എതിരായ മുന്‍കരുതലുകള്‍ മുതലായവയ്‌ക്ക്‌ വിശദമായ ചര്‍ച്ചകളും, ചോദ്യങ്ങളും മറുപടികളും ഉണ്ടാകും. കുട്ടികള്‍ക്കുള്ള അസുഖങ്ങള്‍ക്ക്‌ നേരിട്ട്‌ കാണുന്നതിനും വിശദമായി ചര്‍ച്ച ചെയ്യുന്നതിനും പ്രത്യേക സൗകര്യം ഉണ്ടാകും.

ഡയബറ്റിക്‌, ബ്ലെഡ്‌ പ്രഷര്‍ മുതലായവ നോക്കുന്നതിനുള്ള ക്രമീകരണങ്ങളും സംഘാടകര്‍ ഒരുക്കുന്നുണ്ട്‌. ബ്രിട്ടീഷ്‌ മലയാളി കമ്യൂണിറ്റിക്കുവേണ്ടി മാഞ്ചസ്‌റ്റര്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടി തികച്ചും സൗജന്യം ആയിരിക്കും. വിശദവിവരങ്ങള്‍ക്ക്‌ മാഞ്ചസ്‌റ്റര്‍ മലയാളി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളുമായി ബന്ധപ്പെടുക: കെ.ഡി. ഷാജിമോന്‍: 07886526706, ജിജി ചാരുപ്ലാവില്‍: 07912874351, അരുണ്‍ ചന്ദ്‌: 07854587949.
മാഞ്ചസ്‌റ്റര്‍ മെഡക്‌സ്‌ 29ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക