Image

ബൈസിക്കീള്‍ തീവ്‌സ്‌: ആസിഫലി, അപര്‍ണ പ്രധാന വേഷത്തില്‍

Published on 09 August, 2013
ബൈസിക്കീള്‍  തീവ്‌സ്‌: ആസിഫലി, അപര്‍ണ പ്രധാന വേഷത്തില്‍
നിര്‍മ്മാതാവായ ജിസ്‌ ജോയ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ബൈസിക്കീള്‍ തീവ്‌സ്‌. ചിത്രത്തില്‍ ആസിഫലിയും എബിസിഡിയിലൂടെ ശ്രദ്ധിക്കപ്പെട്ട നായിക അപര്‍ണ ഗോപിനാഥുമാണ്‌ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ജീവിതമാര്‍ഗ്ഗം കണ്ടെത്താനായി സൈക്കിളുകള്‍ മോഷ്ടിച്ചു വില്‍ക്കുന്ന നാല്‌ കള്ളന്മാരുടെ കഥയാണ്‌ ഈ ചിത്രത്തില്‍ പറയുന്നത്‌. സലിം കമാര്‍, ബിനീഷ്‌ കോടിയേരി, രാഹുല്‍ മാധവ്‌ എന്നിവരാണ്‌ ആസിഫിനെക്കൂടാതെ കള്ളന്മാരുടെ വേഷത്തില്‍ എത്തുന്നത്‌. ഒരു ബാങ്ക്‌ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ്‌ അപര്‍ണ അഭിനയിക്കുന്നത്‌. അപര്‍ണയുടെ കഥാപാത്രം ആസിഫിന്റെ ജീവിതത്തിലേയ്‌ക്ക്‌ കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. സിദ്ദിഖ്‌, ജാഫര്‍ ഇടുക്കി, കെപിഎസി ലളിത തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.
ബൈസിക്കീള്‍  തീവ്‌സ്‌: ആസിഫലി, അപര്‍ണ പ്രധാന വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക