Image

കത്രീനയ്ക്ക് ദീപികയുടെ 'കുത്ത്'

Published on 08 August, 2013
കത്രീനയ്ക്ക് ദീപികയുടെ 'കുത്ത്'
ബോളിവുഡ് നടി കത്രീന കൈഫ് കാമുകന്‍ രണ്‍ബീര്‍ കപൂറുമൊത്ത് സ്‌പെയിനില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയുള്ള ബിക്കിനി ഫോട്ടോകള്‍ പുറത്തു വന്നതിന്റെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ ആ ബിക്കിനി വിവാദത്തിന് എരിതീയില്‍ എണ്ണ പകര്‍ന്നതു പോലെ രണ്‍ബീറിന്റെ മുന്‍കാമുകി ദീപിക പഡുക്കോണ്‍ അഭിപ്രായ പ്രകടനവുമായി രംഗത്ത് വന്നിരിക്കുന്നു. 

കത്രീന ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നപ്പോള്‍ തന്നെ ആ വിഷയത്തെ ശരിയായ സ്പിരിറ്റില്‍ കാണണമായിരുന്നു എന്നാണ് ദീപിക ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് കത്രീന മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്തി കൊണ്ട് തുറന്ന കത്ത് എഴുതുകയും ചെയ്തു. അത് പാടില്ലായിരുന്നുവെന്നും ദീപിക് പറയുന്നു.  

സംഭവച്ചതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സിനിമാതാരങ്ങള്‍ പൊതുസമൂഹത്തില്‍ അറിയപ്പെടുന്നവരാണ്. ജനങ്ങള്‍ താരങ്ങളെ കുറിച്ച് സംസാരിക്കുകയും അവരെ കൃത്യമായി നിരീക്ഷിക്കുകയും ഒക്കെ ചെയ്യും. അതു മനസിലാക്കി ജാഗ്രത പാലിക്കേണ്ടത് താരങ്ങളാണ് കത്രീനയ്ക്ക് 'കുത്ത്' നല്‍കി ദീപിക പറഞ്ഞു. 

എന്നാല്‍ ദീപികയുടെ അഭിപ്രായത്തോട് കത്രീന ഇതുവരെ പ്രതികരിച്ചിട്ടില്ല. 

കത്രീനയ്ക്ക് ദീപികയുടെ 'കുത്ത്'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക