Image

കുഞ്ചാക്കോ ബോബനെ പദ്മകുമാര്‍ കമ്മ്യൂണിസ്റ്റാക്കി

Published on 08 August, 2013
കുഞ്ചാക്കോ ബോബനെ പദ്മകുമാര്‍ കമ്മ്യൂണിസ്റ്റാക്കി
തിരുവമ്പാടി തമ്പാന്‍, ഇത് പാതിരാമണല്‍, ഒറീസ എന്നീ ചിത്രങ്ങളുടെ കനത്ത പരാജയങ്ങള്‍ക്ക് ശേഷം എം.പദ്മകുമാര്‍ ഒരു വിജയം തേടിയിറങ്ങുകയാണ്. പദ്മകുമാറിന്റെ ചിത്രത്തില്‍ ഇത്തവണ കുഞ്ചാക്കോ ബോബനാണ് നായകനാകുന്നത്. കമ്മ്യൂണിസ്റ്റുകാരന്റെ വേഷത്തിലാണ് കുഞ്ചാക്കോ എത്തുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. 

മുകേഷ് പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷത്തില്‍ എത്തും. പഞ്ചായത്ത് പ്രസിഡന്റും ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന ഇടതുനേതാവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥയാണ് പദ്മകുമാര്‍ ഈ സിനിമയിലൂടെപറയുന്നത്. നിഷാദ് കോയയാണ് തിരക്കഥ രചിക്കുന്നത്. 

സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമയിലെ അഭിനേതാക്കളാണ്. 

ഡി കമ്പനി എന്ന ആന്തോളജിയില്‍ സമുദ്രക്കനി നായകനാകുന്ന ഒരു ബൊളിവിയന്‍ ഡയറി 1985 ആണ് പദ്മകുമാറിന്റെ സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

കുഞ്ചാക്കോ ബോബനെ പദ്മകുമാര്‍ കമ്മ്യൂണിസ്റ്റാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക