Image

സംഭാഷണമില്ലാത്ത `വണ്‍ഡേ ജോക്‌സ്‌' പൂര്‍ത്തിയായി

Published on 08 August, 2013
സംഭാഷണമില്ലാത്ത `വണ്‍ഡേ ജോക്‌സ്‌' പൂര്‍ത്തിയായി
സംഭാഷണമില്ലാത്ത ചിത്രമായ `വണ്‍ഡേ ജോക്‌സ്‌' പൂര്‍ത്തിയായി. ജി. ഉണ്ണികൃഷ്‌ണന്‍നായര്‍ നിര്‍മിക്കുന്ന ചിത്രം, സന്തോഷ്‌ ജി സംവിധാനം ചെയ്യുന്നു.

ശ്രീമംഗലത്ത്‌ വീട്ടില്‍, റിട്ട കേണല്‍ കെ.കെ നായരുടെ ഒരു ദിവസത്തെ കഥയാണ്‌ ഈ ചിത്രം പറയുന്നത്‌. മദ്യം, മോഷണം, അവിഹിതം, തീവ്രവാദം എന്നിവ ലോകനന്മയ്‌ക്ക്‌ എതിരാണെന്നുള്ള മെസേജും ഈ ചിത്രത്തിലൂടെ സംവിധായകന്‍ നല്‍കുന്നുണ്‌ട്‌. മലയാള സിനിമയില്‍ ആദ്യമായി ആറ്‌ റെഡ്‌ കാമറാ യൂണിറ്റുകള്‍ ഉപയോഗിച്ചാണ്‌ ഈ ചിത്രം ചിത്രീകരിച്ചത്‌ എന്നത്‌ ഒരു പ്രത്യേകതയാണ്‌.

ശ്രീമംഗലത്ത്‌ വീട്ടില്‍, റിട്ട കേണല്‍ കെ.കെ നായര്‍ മദ്യപാനവം പൊങ്ങച്ചങ്ങളുമായി സുഖജീവിതം നയിക്കുകയാണ്‌. കേണലിന്റെ (ജഗദീഷ്‌) ഭാര്യ (രചന) ഒരു ആഡംബരപ്രിയ ആയിരുന്നു. മകളാണെങ്കില്‍ (രൂപശ്രീ) പ്രണയ തല്‍പരയും. മകള്‍ തന്റെ കാമുകനെ (ശ്രീജിത്ത്‌ വിജയ്‌) ആരും അറിയാതെ വീട്ടില്‍ കയറ്റി. ഈ സമയം, കുറച്ച്‌ തീവ്രവാദികള്‍ (അനൂപ്‌ ചന്ദ്രന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി) കേണലിനെ വധിക്കാനായി. കേണലിന്റെ വീടിനുള്ളില്‍ കയറി. ഇതേ സമയം തന്നെ കുപ്രസിദ്ധനായ ഒരു കള്ളനും വീടിനുള്ളില്‍ കയറി. തുടര്‍ന്നുണ്‌ടാകുന്ന പൊട്ടിത്തെറികളാണ്‌ ഈ ചിത്രം പറയുന്നത്‌.

മുല്ലശ്ശേരില്‍ ജി. ആന്‍ഡ്‌ എസ്‌ പ്രൊഡക്ഷന്‍സിനുവേണ്‌ടി ജി. ഉണ്ണികൃഷ്‌ണന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന-സംവിധാനം സന്തോഷ്‌ ജി, കാമറ-വിനോദ്‌ മധു, വിനേഷ്‌ തമ്പി, റെജി ജോസഫ്‌, ഗാനങ്ങള്‍ - വിജയന്‍ ഇറവങ്കര, സംഗീതം- ജെ.ആര്‍ കൃഷ്‌ണന്‍.
സംഭാഷണമില്ലാത്ത `വണ്‍ഡേ ജോക്‌സ്‌' പൂര്‍ത്തിയായി
സംഭാഷണമില്ലാത്ത `വണ്‍ഡേ ജോക്‌സ്‌' പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക