ഹൂസ്റ്റണ്‍: കരാട്ടെ ബുഡോക്കാന്‍
ഇന്റര്ന്ഷണല് നടത്തിയ പരീക്ഷയില്‍ വിജയികളായവര്‍ക്ക് സെന്‍സായി ജോര്‍ജ് ചാക്കോ
സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
മാനസിക പിരിമുറുക്കത്തില്‍ നിന്ന്
മനസ്സിനേയും, അനാവശ്യ രോഗങ്ങള്‍ വരാതെ ശരീരത്തേയും സൂക്ഷിക്കുന്നതിനും,
ആപല്‍ഘട്ടങ്ങളില്‍ സ്വയരക്ഷക്കും, തങ്ങളുടെ പ്രിയപ്പെട്ടവരേയും സംരക്ഷിക്കുന്നതിനും
കരാട്ടെ പരിശീലനം സഹായകരമാകുമെന്ന് ഡയറക്ടര്‍ ജോര്‍ജ് ചാക്കോ പറഞ്ഞു. വളരെ
തിരക്കേറിയ ജീവിതചര്യയില്‍ കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും കരാട്ടെ
പരിശീലനം അനിവാര്യഘടകമാണെന്നും, ജോര്‍ജ് ചാക്കോ അഭിപ്രായപ്പെട്ടു. കരാട്ടെ
പരിശീലനത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് 713 409 1505 എന്ന ഫോണ്‍
നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.