Image

കളിമണ്ണ്‌ നിരോധിക്കണമെന്ന ഹര്‍ജി തള്ളി

Published on 08 August, 2013
കളിമണ്ണ്‌ നിരോധിക്കണമെന്ന ഹര്‍ജി തള്ളി
ബ്ലസിയുടെ കളിമണ്ണ്‌ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഇടുക്കി പീരുമേട്‌ സ്വദേശി മാടസ്വാമിയാണ്‌ സിനിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

കളിമണ്ണില്‍ സ്‌ത്രീത്വത്തെ അപമാനിക്കുന്ന രംഗങ്ങള്‍ ഇല്ല. ആരുടെയും മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്ന സിനിമയല്ല ഇത്‌. ചിത്രത്തിന്‌ പ്രദര്‍ശനാനുമതി നല്‍കിയ ബോര്‍ഡില്‍ അഞ്ച്‌ വനിതകള്‍ ഉള്‍പ്പെട്ടിരുന്നതാണ്‌ എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചിത്രത്തിലെ നായിക സ്വന്തം ഇഷ്ടപ്രകാരമാണ്‌ കളിമണ്ണില്‍ അഭിനയിച്ചത്‌. അതുകൊണ്ട്‌ തന്നെ നായികയുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നു എന്ന പരാതിയില്‍ കഴമ്പില്ലെന്നും കോടതി നിരീക്ഷിച്ചു.

നായിക ശ്വേതാമേനോന്റെ പ്രസവരംഗം യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചതാണ്‌ വിവാദത്തിന്‌ ഇടയാക്കിയത്‌. വിവാദങ്ങള്‍ക്കിടയിലും ചിത്രത്തിന്‌ യു എ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചിരുന്നു.
പ്രസവരംഗം നീക്കാതെ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന്‌ തീയറ്റര്‍ ഉടമകളും കളിമണ്ണ്‌ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ മറ്റ്‌ സിനിമകള്‍ റിലീസ്‌ ചെയ്യില്ലെന്ന്‌ ഫെഫ്‌കയും തീരുമാനം എടുത്തിരുന്നു. എന്നാല്‍ കളിമണ്ണ്‌ വിവാദം മറ്റ്‌ ചിത്രങ്ങളെക്കൂടി ബാധിക്കും എന്ന അവസ്ഥ വന്നതോടെ തീയറ്റര്‍ ഉടമകള്‍ നിലപാട്‌ മാറ്റി. ചിത്രം ഓഗസ്റ്റ്‌ 23-ന്‌ തീയേറ്ററുകളിലെത്തും.
കളിമണ്ണ്‌ നിരോധിക്കണമെന്ന ഹര്‍ജി തള്ളികളിമണ്ണ്‌ നിരോധിക്കണമെന്ന ഹര്‍ജി തള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക