Image

പപ്പിലിയോ ബുദ്ധ മോണ്‍ട്രിയോള്‍ വേള്‍ഡ്‌ ഫിലിം ഫെസ്റ്റിവലിലേക്ക്‌

Published on 06 August, 2013
പപ്പിലിയോ ബുദ്ധ മോണ്‍ട്രിയോള്‍ വേള്‍ഡ്‌ ഫിലിം ഫെസ്റ്റിവലിലേക്ക്‌
കേരളത്തിലെ ഭൂരഹിതരായ ദളിത്‌/ആദിവാസി സമൂഹങ്ങളുടെ അതിജീവന പോരാട്ടങ്ങളുടെ കഥപറയുന്ന പപ്പിലിയോ ബുദ്ധ മോണ്‍ട്രിയോള്‍ ഫിലിം മേളയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

ഓഗസ്റ്റ്‌ 22 മുതല്‍ സെപ്‌റ്റംബര്‍ രണ്ടുവരെ നടക്കുന്ന മേളയില്‍ ഫോക്കസ്‌ ഓണ്‍ വേള്‍ഡ്‌ സിനിമ വിഭാഗത്തിലായിരിക്കും പപ്പിലിയോ ബുദ്ധ പ്രദര്‍ശിപ്പിക്കുക. സ്‌ത്രീകള്‍ക്കും ദളിതര്‍ക്കും പ്രകൃതിക്കുമെതിരായ നഗ്‌നമായ കൈയ്യേറ്റങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും ചിത്രീകരിക്കുന്ന പപ്പിലിയോ ബുദ്ധയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്‌ ജയന്‍ ചെറിയാനാണ്‌.

സിലിക്കണ്‍ മീഡിയയുടേയും കായല്‍ ഫിലിംസിന്റേയും ബാനറില്‍ പ്രകാശ്‌ ബാരേയും, തമ്പി ആന്റണിയും ചേര്‍ന്ന്‌ നിര്‍മ്മിച്ച ഈ ചിത്രം കേരളത്തില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംവിധായകനുള്ള സെപ്‌ഷല്‍ ജൂറി പുരസ്‌കാരവും, മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശവും, മികച്ച നവാഗത സംവിധായകനുള്ള കേരളാ ഫിലിം ക്രിട്ടിക്‌സ്‌ അസോസിയേഷന്‍ അവാര്‍ഡും, ഏതന്‍സ്‌ ഇന്റര്‍നാഷണല്‍ ഫിലിം ആന്‍ഡ്‌ വീഡിയോ ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരവും നേടിയ ഈ ചിത്രം ബ്രട്ടീഷ്‌ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ
LLGFF 2013, Oaxaca International Film Festival 2013,Mexico, Trinidad &Tobago International Film Festival 2013, Port of Spain തുടങ്ങി നിരവധി ലോക ഫിലിം ഫെസ്റ്റിവലുകളിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.
പപ്പിലിയോ ബുദ്ധ മോണ്‍ട്രിയോള്‍ വേള്‍ഡ്‌ ഫിലിം ഫെസ്റ്റിവലിലേക്ക്‌
പപ്പിലിയോ ബുദ്ധ മോണ്‍ട്രിയോള്‍ വേള്‍ഡ്‌ ഫിലിം ഫെസ്റ്റിവലിലേക്ക്‌
പപ്പിലിയോ ബുദ്ധ മോണ്‍ട്രിയോള്‍ വേള്‍ഡ്‌ ഫിലിം ഫെസ്റ്റിവലിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക