Image

കവിത പ്രസിദ്ധീകരിക്കാന്‍ സുവര്‍ണ്ണാവസരം

Published on 07 August, 2013
കവിത പ്രസിദ്ധീകരിക്കാന്‍ സുവര്‍ണ്ണാവസരം

 
മാലി : ഓണ്‍ലൈന്‍ മാധ്യമത്തിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി 'കാവ്യവസന്തം' എന്ന ഓണ്‍ലൈന്‍ കവികളുടെ ആദ്യ പിഡിഎഫ് മലയാള കവിതാസമാഹാരം, പ്രശസ്തരുടെ അനുഗ്രഹാശംസകളോടെ ലോക മലയാളികള്‍ക്ക് ഓണസമ്മാനമാക്കാന്‍, പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു. ഓണ്‍ലൈനില്‍ ആദ്യ മലയാള കവിതാസമാഹാരം പ്രസിദ്ധീകരിച്ച് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ സീക്കേ മാടായിയാണ് ഇതിന്റെ എഡിറ്റര്‍.

കവിതകള്‍ ലഭിക്കേണ്ട അവസാന തിയ്യതി 2013, ആഗസ്ത് 21. കവിതയ്ക്ക് കവികള്‍ക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാം. 25 വരികളില്‍ കൂടരുത്. മലയാളത്തില്‍, അക്ഷരത്തെറ്റില്ലാതെ, ടൈപ്പ് ചെയ്ത മൗലികമായ രചനയോടൊപ്പം രചയിതാവിന്റെ പേര്, തൂലികാനാമം, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഫോട്ടോ, കവിതയുടെ ആശയത്തിനു ചേരുന്ന ഫോട്ടോ എന്നിവ
word/pdf ഫോര്‍മാറ്റില്‍ ഇമെയില്‍ ചെയ്യുക.

 


ckrajumadayi@gmail.com
കവിത പ്രസിദ്ധീകരിക്കാന്‍ സുവര്‍ണ്ണാവസരം
Join WhatsApp News
josecheripuram 2013-08-07 17:35:44
I wish this kind of events where when I started writing.There was only 1 or 2 medias were,Your creations did not find places you are doomed.But now you have enormous chances keep sending your creations.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക