Image

വൈശാഖും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു; മിയ നായിക

Published on 07 August, 2013
വൈശാഖും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു; മിയ നായിക
സംവിധായകന്‍ വൈശാഖും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രത്തില്‍ മിയ നായികയാകുന്നു. ചിത്രത്തിന്‌ പേരിട്ടിട്ടില്ല. നെടുമുടി വേണു, വിജയരാഘവന്‍, ലാല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. ആന്‍ മേഘ മീഡിയാ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിച്ചു.

വൈശാഖും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്‌. സീനിയേഴ്‌സ്‌, മല്ലു സിംഗ്‌ എന്നീ ചിത്രങ്ങളിലാണ്‌ നേരത്തെ ഇരുവരും കൈകോര്‍ത്തത്‌.

ഉദയ്‌കൃഷ്‌ണ, സിബി കെ.തോമസ്‌, സച്ചി, സേതു, ബെന്നി പി.നായരമ്പലം തുടങ്ങിയവരാണ്‌ വൈശാഖിന്‍റെ സിനിമകള്‍ക്ക്‌ തിരക്കഥ ഒരുക്കിയത്‌. എന്നാല്‍ ഇത്തവണ വൈശാഖ്‌ തന്‍റെ സ്വന്തം തിരക്കഥയിലാണ്‌ സിനിമയെടുക്കുന്ന
ത്‌.
വൈശാഖും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു; മിയ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക