Image

മാര്‍ത്തോമാ ഭദ്രാസന വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ ഒക്കലഹോമയില്‍ ജൂണ്‍ 6 മുതല്‍

പി.പി.ചെറിയാന്‍ Published on 30 May, 2011
മാര്‍ത്തോമാ ഭദ്രാസന വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ ഒക്കലഹോമയില്‍ ജൂണ്‍ 6 മുതല്‍
ബ്രോക്കന്‍ബൊ(ഒക്കലഹോമ):-നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ നേറ്റീവ് അമേരിക്കന്‍ മിഷ്യന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്കലഹോമയില്‍ വി.ബി.എസ്സ് സംഘടിപ്പിക്കുന്നു.

ഒക്കലഹോമ ചോക്ക്‌
ടൗ ഇന്ത്യന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ ആറു മുതല്‍ 10 വരെയുള്ള (തിങ്കള്‍ മുതല്‍ വെള്ളി) ദിവസങ്ങളില്‍ ഒക്കലഹോമ ബ്രോക്കന്‍ ബൊ, ഫോള്‍സം ക്യാമ്പിലാണ് വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ നടക്കുന്നത്.

ബൈബിള്‍ പഠനം, കൗണ്‍സിലിംഗ്, ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്, ആരാധന, ഗ്രൂപ്പുചര്‍ച്ചകള്‍ എന്നിവ ഉണ്ടായിരിക്കും.

നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനം സമീപ പ്രദേശങ്ങളിലെ മാര്‍ത്തോമാ ഇടവകകളുടെ സഹകരണത്തോടെയാണ് എല്ലാ വര്‍ഷവും ഈ വി.ബി.എസ്സ് സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്-നിര്‍മ്മല എബ്രഹാം-302 239 7119,email-ocnirmala@aol.com.
മാര്‍ത്തോമാ ഭദ്രാസന വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ ഒക്കലഹോമയില്‍ ജൂണ്‍ 6 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക